Football in Malayalam

നിലവിലെ ഫോമിൽ ലോകത്തിലെ ഏറ്റവും മികച്ച താരം മോ സാലയാണെന്ന് ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്

By Krishna Prasad
FC Porto v Liverpool FC: Group B - UEFA Champions League
FC Porto v Liverpool FC: Group B - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

നിലവിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെക്കാൾ മുകളിലാണ് മുഹമ്മദ് സാലയെന്നും, ഈജിപ്ഷ്യൻ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാനാണെന്നതിൽ സംശയമില്ലെന്നും ലിവർപൂൾ ഇതിഹാസം ഇയാൻ റഷ്.

മുൻപ് ചെൽസിയുടെയും റോമയുടെയും ഫോർവേഡ് ആയിരുന്ന സാല, 2017ൽ ലിവർപൂളിലേക്ക് ചേക്കേറിയതിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റതാരങ്ങളിൽ ഒരാളായി വളരുന്നതാണ് ഫുട്ബാൾ ലോകം കണ്ടത്. 1990ന് ശേഷമുള്ള ആദ്യ ലീഗ് കിരീടവും, ആറാം ചാമ്പ്യൻസ് ലീഗും ലിവർപൂൾ കരസ്ഥമാക്കിയപ്പോൾ ടീമിലെ നിർണായകസാന്നിധ്യമായിരുന്ന സലാ.

താരം ലിവർപൂൾ വിടാനുള്ള സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ നാല് സീസണുകളിലും ക്ലോപ്പിന്റെ തുറുപ്പ് ചീട്ടാണ്‌ സാല.

ഇംഗ്ലീഷ് മാധ്യമമായ ഡെയിലി സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ലിവർപൂൾ ഇതിഹാസമായ റഷ്, സാലയെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പുകഴ്ത്തിയത്.

"ഈ വർഷം? ഫോം നോക്കുമ്പോൾ? ഒരു സംശയവുമില്ല. റൊണാൾഡോയെ നോക്കു, അവൻ എന്താണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ചെയ്‌തതെന്ന്‌. ഗോളുകൾ നേടിയ അവൻ തികച്ചും ഗംഭീരമായിരുന്നു. പാരീസ് സെന്റ്-ജെർമനിലേക്ക് പോയ മെസ്സി അവിടെ നന്നായി കളിക്കാൻ തുടങ്ങുന്നതേ ഉള്ളൂ, പക്ഷെ ഇപ്പോഴത്തെ ഫോമിൽ, സാലയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ഒരു സംശയവുമില്ല," റൊണാൾഡോയുടെയും മെസ്സിയുടെയും നിലവാരത്തിലാണോ സാല എന്ന ചോദ്യത്തിന് റഷ് മറുപടി പറഞ്ഞു.

ലിവർപൂൾ ടീമിൽ വന്ന കാലം മുതൽ ഇന്നുവരെ അദ്ദേഹം പുലർത്തുന്ന സ്ഥിരത പ്രശംസനീയമാണ് എന്നു പറഞ്ഞ റഷ്, സാല മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നേടിയ ഗോളിനെയും പ്രകീർത്തിച്ചു.

അതിവേഗത്തിൽ നൂറു ഗോളുകൾ സ്കോർ ചെയ്ത ഈജിപ്ഷ്യൻ താരത്തിന് ഇനിയും ഒരുപാടുകാലം ലിവർപൂളിൽ തിളങ്ങിക്കളിക്കുവാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് റഷ്.


facebooktwitterreddit