അടുത്ത സീസൺ മുതൽ ഐ-ലീഗ് വിജയികളാവുന്ന ടീമുകളെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യും

AIFF have confirmed 2022/23 I-League winners will be promoted to Indian Super League
AIFF have confirmed 2022/23 I-League winners will be promoted to Indian Super League / Indian Super League
facebooktwitterreddit

അടുത്ത സീസണ്‍ മുതല്‍ ഐ-ലീഗ് ചാംപ്യന്‍മാരാകുന്ന ടീമുകള്‍ക്ക് ഐ.എസ്.എല്ലില്‍ പന്തുതട്ടാനാമാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇതോടെ 2022/23 സീസണിൽ ഐ-ലീഗ് ജേതാക്കളാകുന്ന ടീമിന് ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കും. എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019ലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരം തീരുമാനം എടുക്കുന്നതിന് നീക്കം നടത്തിയത്. അന്ന് 2022-23 സീസണ്‍ മുതല്‍ ഐ-ലീഗ് ജേതാക്കളാകുന്നടീമുകൾക്ക് ഐ-ലീഗിലേക്ക് പ്രൊമോഷൻ നൽകുന്നത് നടപ്പാക്കുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ പിന്നീട് എ.ഐ.എഫ്.എഫിന്റെ മറുപടിയൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഐ ലീഗ് ക്ലബുകള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, എ.എഫ്.സി എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എ.ഐ.എഫ്.എഫിന്റെ പ്രതികരണം. 2023-24 സീസണിലും അതിന് ശേഷവും ഐ.എസ്.എല്ലില്‍ പ്രമോഷനും റിലഗേഷനും ഉണ്ടായിരിക്കുമെന്നും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി.

നേരത്തെയും ഐ ലീഗ് ക്ലബുകള്‍ ഈ ആവശ്യവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. തീരുമാനം നടപ്പിലാകുന്നതോടെ ഐ ലീഗും ഇന്ത്യയിലെ മികച്ച കോമ്പിറ്റേറ്റീവ് ലീഗുകളിൽ ഒന്നായി മാറും.

അടുത്ത വര്‍ഷത്തെ ഫുട്‌ബോള്‍ കലണ്ടര്‍ ഈ മാസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഐ ലീഗിന്റെ കിരീടപ്പോരാട്ടത്തില്‍ 14ന് മുഹമ്മദന്‍സും ഗോകുലം കേരളയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിലവില്‍ ഗോകുലം കേരള തന്നെയാണ് ഐ ലീഗ് ചാംപ്യന്‍മാര്‍.