എ.ടി.കെ മോഹൻ ബഗാനെ മറികടന്ന് ഹൈദരാബാദ് ഐഎസ്എൽ ഫൈനലില്‍

എ.ടി.കെ മോഹന്‍ ബഗാനെ മുട്ടുകുത്തിച്ച് ഹൈദരാബാദ് എഫ്.സി ഐ.എസ്.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അഗ്രഗേറ്റില്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ 79ാം മിനുട്ടില്‍ റോയ് കൃഷ്ണയുടെ വകയായിരുന്നു എ.ടി.കെയുടെ ഗോള്‍. എന്നിരുന്നാലും ആദ്യ പാദത്തിലെ 3-1ന്റെ വിജയത്തിന്റെ കരുത്തില്‍ 2-3 എന്ന അഗ്രഗേറ്റിനായിരുന്നു ഹൈദരബാദ് ജയം സ്വന്തമാക്കിയത്. ആദ്യമായാണ് ഹൈദരാബാദ് എഫ്.സി ഫൈനലില്‍ പ്രവേശിക്കുന്നത്.
രണ്ടാം പാദ മത്സരത്തില്‍ എ.ടി.കെ ആധിപത്യം പുലർത്തിയെങ്കിലും ഹൈദരബാദ് പ്രതിരോധിച്ച് നില്‍ക്കുകയായിരുന്നു. 63 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച എ.ടി.കെക്ക് ഒരു ഗോള്‍ മാത്രമേ രണ്ടാം പാദ സെമിയില്‍ നേടാന്‍ കഴിഞ്ഞുള്ളു. എങ്ങനെയെങ്കിലും ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ച എ.ടി.കെ 28 ഷോട്ടുകളാണ് ഹൈദാരാബാദിന്റെ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തത്. ഇതില്‍ എട്ടെണ്ണം ഷോട്ട് ഓണ്‍ ടാര്ഗറ്റിലാവുകയും ചെയ്തു.
അതില്‍ ഒന്ന് മാത്രമേ ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയെ കീഴടക്കി വലയില്‍ പ്രവേശിച്ചുള്ളു. 13 കോര്‍ണറുകളും എ.ടി.കെക്ക് ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതോടെ ഞായറാഴ്ച നടക്കുന്ന കീരിടപ്പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ഹൈദാരാബാദിനെ നേരിടും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.