ഒരു പ്രീമിയർ ലീഗ് സീസണിൽ എത്ര മത്സരങ്ങളാണുള്ളത്?

ലോകമെമ്പാടും ഏറ്റവുമധികം കാഴ്ചക്കാരുള്ള ഫുട്ബോൾ ലീഗാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ശക്തരായ നിരവധി ടീമുകളുടെ സാന്നിധ്യം കൊണ്ടും, ലീഗിന്റെ ഗുണനിലവാരം കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായാണ് പ്രീമിയർ ലീഗ് കണക്കാക്കപ്പെടുന്നത്.
അങ്ങനെയുള്ള പ്രീമിയർ ലീഗിൽ ഒരു സീസണിൽ എത്ര മത്സരങ്ങളാണുള്ളത്? നമുക്കിവിടെ നോക്കാം...
ഒരു പ്രീമിയർ ലീഗ് സീസണിൽ എത്ര മത്സരങ്ങളാണുള്ളത്?
പ്രീമിയർ ലീഗിൽ 20 ടീമുകളാണുള്ളത്. ഓരോ ടീമുകൾക്കും ഒരു സീസണിൽ 38 ലീഗ് മത്സരങ്ങളാണുള്ളത്. 19 ഹോം മത്സരങ്ങളും, 19 എവേ മത്സരങ്ങൾ. മൊത്തത്തിൽ, ഒരു പ്രീമിയർ ലീഗ് സീസണിൽ 380 മത്സരങ്ങളാണുള്ളത്.
എന്നാണ് പ്രീമിയർ ലീഗ് 2022/23 സീസൺ ആരംഭിക്കുന്നത്?
ഓഗസ്റ്റ് 5ന് ആഴ്സണലും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് 2022/23 പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നത്.
നവംബർ 21 മുതൽ ഡിസംബർ 18 വരെ 2022 ഫിഫ ലോകകപ്പ് നടക്കുന്നത് കണക്കിലെടുത്ത്, പതിവിലും ഒരാഴ്ച നേരത്തെയാണ് ഇത്തവണ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നത്.
2022 ഫിഫ ലോകകപ്പിന് മുൻപുള്ള ടീമുകളുടെ അവസാന പ്രീമിയർ ലീഗ് മത്സരം നവംബർ 12, 13 തിയ്യതികളിലാകും. ലോകകപ്പിന് ശേഷം, ഡിസംബർ 26ന് പ്രീമിയർ ലീഗ് പുനരാരംഭിക്കും.
എന്നാണ് പ്രീമിയർ ലീഗ് 2022/23 സീസൺ അവസാനിക്കുക?
മെയ് 28നാണ് പ്രീമിയർ ലീഗ് 2022/23 സീസണിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക. എല്ലാ ടീമുകളുടെയും ലീഗ് സീസണിലെ അവസാന മത്സരം ഒരേ സമയത്താണ് നടക്കുക.