Top Stories

"ലോകകപ്പ് സെമിയിലെത്തിയത് ഇങ്ങിനെ കളിച്ചാണ്"- സൗത്ത്‌ഗേറ്റിന്റെ ശൈലിയെ പിന്തുണച്ച് മാഗ്വയർ

Sreejith N
Harry Maguire Defends Southgate Tactics After Italy Draw
Harry Maguire Defends Southgate Tactics After Italy Draw / David Ramos/GettyImages
facebooktwitterreddit

ഇറ്റലിക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിന്റെ പ്രതിരോധത്തിലൂന്നിയ ശൈലിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് ഇംഗ്ലണ്ട് പ്രതിരോധതാരം ഹാരി മാഗ്വയർ. ഒരു ലോകകപ്പ് സെമി ഫൈനലിലും ഒരു യൂറോ കപ്പ് ഫൈനലിലും എത്തിയത് ഇതേ ശൈലിയിൽ കളിച്ചാണെന്നാണ് മാഗ്വയർ പറയുന്നത്.

ഇറ്റലിക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതോടെ നേഷൻസ് ലീഗിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. ജർമനിക്കെതിരെ ഹാരി കേൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നേടിയ ഗോളാണത്. ഇതോടെ അഞ്ചു മണിക്കൂറായി ഓപ്പൺ പ്ലേയിൽ നിന്നും ഇംഗ്ലണ്ട് ഒരു ഗോൾ നേടിയിട്ടെങ്കിലും പരിശീലകനു പൂർണപിന്തുണയാണ് മാഗ്വയർ നൽകിയത്.

"കഴിഞ്ഞ നാല് വർഷമായുള്ള അദ്ദേഹത്തിന്റെ റെക്കോർഡുകൾ തന്നെ ഇതേക്കുറിച്ച് പറയുക. നമ്മൾ ഉയർന്ന തലത്തിൽ കളിക്കുമ്പോൾ സമ്മർദ്ദവും വിശകലനവും വിമർശനവും ഉണ്ടാവുക സ്വാഭാവികമാണ്. നമ്മൾ വിജയിക്കാതിരിക്കുന്ന ഓരോ മത്സരത്തിലും വിമർശനം വർധിക്കുകയും ചെയ്യും."

"കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഞങ്ങൾ വേണ്ടത്ര ഗോളുകൾ നേടിയിട്ട്. പക്ഷെ ഒരു ലോകകപ്പ് സെമിയിൽ കളിച്ചത് ഇതേ ശൈലി ഉപയോഗിച്ചാണ്. ഞങ്ങൾ സ്വന്തം നാട്ടിൽ വെച്ച് യൂറോ കിരീടം നേടി രാജ്യം ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മഹത്തായ നിമിഷത്തിലേക്ക് എത്താൻ ഒരു പെനാൽറ്റി ഷൂട്ടൗട്ട് മാത്രം അകലെയായിരുന്നു." മഗ്വയർ ബിബിസിയോട് പറഞ്ഞു.

ഫുട്ബോളാണ് സംസാരിക്കേണ്ടതെന്നും എല്ലാവരും ലോകകപ്പിന് ടീമിനൊപ്പം നിന്ന് പിന്തുണ നൽകണമെന്നും ഇംഗ്ലണ്ട് മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും മഗ്വയർ പറഞ്ഞു. കിരീടം നേടാൻ സ്വന്തം നിലവാരവും ടീമിന്റെ നിലവാരവും ഉയർത്തേണ്ടതുണ്ടെന്നും അതിനു വേണ്ടിയാണ് ഓരോ ദിവസവും ശ്രമിക്കുന്നതെന്നും മാഗ്വയർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit