Football in Malayalam

ടോട്ടന്‍ഹാം എന്തെങ്കിലും നേടണമെങ്കില്‍ ഹാരി കെയിന്‍ കൂടെവേണം; അന്റോണിയോ കോണ്ടെ

Haroon Rasheed
Southampton v Tottenham Hotspur - Premier League
Southampton v Tottenham Hotspur - Premier League / Visionhaus/GettyImages
facebooktwitterreddit

ടോട്ടന്‍ഹാമിന് എന്തെങ്കിലും നേട്ടം സ്വന്തമാക്കണമെങ്കില്‍ ഹാരി കെയിന്‍ ക്ലബിന്റെ മുന്നേറ്റനിരയിൽ തന്നെ ഉണ്ടാവണമെന്ന് സ്പര്‍സ് പരിശീലകന്‍ അന്റോണിയോ കോണ്ടെ. ചെൽസിയോട് 2-0ത്തിന് പരാജയപ്പെട്ട കറബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്ടെ ഇക്കാര്യം വ്യക്തമാക്കിയത്.

"സമ്മറിലെ അവസ്ഥ എനിക്കറിയാമായിരുന്നു. ഹാരി ടോട്ടനത്തില്‍ നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ പദ്ധതി നടപ്പിലാക്കാന്‍ എനിക്ക് ഒരു താരത്തെ കിട്ടി. നമുക്ക് എന്തെങ്കിലും വിജയിക്കണമെങ്കില്‍ ഹാരി കെയിന്‍ തീര്‍ച്ചയായും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വേണം," കോണ്ടെ വ്യക്തമാക്കി.

ഈ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് നൂനോ എസ്പിരിറ്റോ സാന്റോയുടെ പരിശീലസ്ഥാനം തെറിച്ചപ്പോൾ, പകരക്കാരനായിട്ടായിരുന്നു കോണ്ടെ ടോട്ടന്‍ഹാമിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്.

സീസണില്‍ അത്ര മികച്ച പ്രകടനമല്ല കെയിന്‍ പുറത്തെടുക്കന്നതെങ്കിലും, കെയിനിന്റെ സാന്നിധ്യം ടീമിന് നിർണായകമാണ്. സീസണില്‍ 17 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിന്ന് നാല് ഗോളും ഒരു അസിസ്റ്റും മാത്രമേ കെയിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവസാനമായി പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് മത്സരത്തില്‍ മൂന്ന് ഗോള്‍ നേടിയ കെയിന്‍ തിരിച്ചുവരവിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ 14 അസിസ്റ്റും 23 ഗോളുമായി ടോപ് സ്‌കോററായ കെയിന്‍ പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമായിരുന്നു. നാല് യുവേഫാ കോണ്‍ഫറന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ നാലു ഗോളുകള്‍ നേടിയ കെയിന്‍ തുടര്‍ന്നുള്ള മത്സരത്തിലും ടോട്ടനത്തിന്റെ മുന്നേറ്റത്തിലെ നിര്‍ണായ സാന്നിധ്യമാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit