Football in Malayalam

ഹാരി കെയിനിനെയും ഹാളണ്ടിനെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

Haroon Rasheed
Southampton v Tottenham Hotspur - Premier League
Southampton v Tottenham Hotspur - Premier League / Michael Steele/GettyImages
facebooktwitterreddit

അടുത്ത സമ്മർ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടോട്ടനം താരം ഹാരി കെയിന്‍, ബോറൂസിയ ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ട് എന്നിവരെ ലക്ഷ്യമിട്ട് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. മുന്നേറ്റ താരം ഫെറാന്‍ ടോറസ് സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക് പോയെങ്കിലും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരെയും ടീമിലെത്തിക്കാന്‍ ശ്രമിക്കില്ലെന്നാണ് പരിശീലകന്‍ പെപ് ഡ്വാര്‍ഡിയോളയുടെ നിലപാട്.

കഴിഞ്ഞ സമ്മറില്‍ കെയിനിനെ ടീമിലെത്തിക്കാന്‍ സിറ്റി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ 2020ലെ യൂറോ ചാംപ്യന്‍ഷിപ്പിന് ശേഷം കെയിനിനെ വിട്ട് നല്‍കാന്‍ ടോട്ടന്‍ഹാം തയ്യാറായില്ല. അറ്റാക്കിങ്‌നിര ശക്തിപ്പെടുത്തുന്നതിന് വേണ്ടി സമ്മറില്‍ കെയിനിനെ ടീമിലെത്തിക്കാന്‍ പെപ് ശ്രമം നടത്തുമെന്ന് ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി 140 മില്യന്‍ യൂറോ കെയിനിനായി ഓഫര്‍ ചെയ്തിരുന്നു.

അന്ന് കെയിനിന് സിറ്റിയിലേക്ക് ചേക്കാറാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും ടോട്ടൻഹാം ചെയര്‍മാന്‍ ഡാനിയേല്‍ ലെവി അത് നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 178 മില്യന്‍ യൂറോയാണ് ടോട്ടന്‍ഹാം കെയിനിനായി ആവശ്യപ്പെടുന്നത്. പക്ഷെ സിറ്റി ഇത്രയും തുകക്ക് കെയിനിന് വേണ്ടി ഓഫർ ചെയ്യാനുള്ള സാധ്യത കുറവാണ്. പകരം ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ടിനായി ശ്രമം നടത്താനാകും സിറ്റി ശ്രമിക്കുക. നിരവധി യൂറോപ്യൻ വമ്പന്മാർക്ക് സ്വന്തമാക്കാൻ താത്പര്യമുള്ള ഹാളണ്ടിനെ ടീമിലെത്തിക്കാനുള്ള ശ്രമം പെപും സംഘവും നടത്തും.

ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകള്‍ ഹാളണ്ടിന് വേണ്ടി രംഗത്തുണ്ട്. എന്നാല്‍ ഡോര്‍ട്മുണ്ടില്‍ തുടരാന്‍ വേണ്ടി നോര്‍വീജിയന്‍ താരവുമായി ക്ലബ് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ വന്‍തുക ഓഫര്‍ ചെയ്താല്‍ മാത്രമേ സിറ്റിക്ക് ഹാളണ്ടിനെയും ടീമിലെത്തിക്കാന്‍ കഴിയൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit