Football in Malayalam

ജനുവരി 31നുള്ളില്‍ ഹാളണ്ടിന്റെ കാര്യത്തില്‍ തീരുമാനമാകും, താരത്തിന് ക്ലബിന്റെ അന്ത്യ ശാസനം

Haroon Rasheed
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ യുവ താരം എര്‍ലിങ് ഹാളണ്ടിനോട് ഉടന്‍ തീരുമാനമറിയിക്കണമെന്ന് ബൊറൂസിയ ഡോര്‍ട്മുണ്ട് ആവശ്യപ്പെട്ടു. ജനുവരി 31 നകം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നാണ് ക്ലബ് ആവശ്യപ്പെട്ടിട്ടുള്ളത്. മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബുണ്ടസ്ലിഗയിലും ചാംപ്യന്‍സ് ലീഗിലും ഡോര്‍ട്മുണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഹാളണ്ടിന് വേണ്ടി യൂറോപ്പിലെ വമ്പന്‍മാരെല്ലാം രംഗത്തുണ്ട്. എന്നാല്‍ താരത്തെ ക്ലബില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഡോര്‍ട്മുണ്ടും ശ്രമം നടത്തുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ജനുവരി 31നകം ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ മറുപടി പറയാന്‍ താരത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഹാളണ്ട് സ്‌പെയിനിലെ മാര്‍ബെല്ലയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനാല്‍ താരം സ്പാനിഷ് ക്ലബുകളായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ഏതെങ്കിലുമൊരു ക്ലബിലേക്ക് ചേക്കേറുമെന്നും സംസാരമുണ്ട്. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ നേടിരുന്ന ബാഴ്‌സലോണ വന്‍തുക മുടക്കി ഹാളണ്ടിനെ ടീമിലെത്തിക്കുന്ന കാര്യം സംശയമാണ്. ഒരുപക്ഷെ ഹാളണ്ടിനെ ടീമിലെത്തിക്കുയാണെങ്കില്‍ ബാഴ്‌സലോണയുടെ രണ്ടോ മൂന്നോ താരങ്ങളെ വില്‍ക്കേണ്ടി വരും.

അതിനാല്‍ ഇത്തരത്തില്‍ റിസ്‌കെടുക്കാന്‍ ബാഴ്‌സലോണയും ലെപോര്‍ട്ടയും തയ്യറായേക്കില്ല. എന്നാല്‍ സാമ്പത്തികമായി അല്‍പം മെച്ചത്തില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡ് ഹാളണ്ടിനായി ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്. അതിനാല്‍ ഈ സമ്മറില്‍ തന്നെ ഒരുപക്ഷെ ആന്‍സലോട്ടിയും പെരസും ഡോര്‍ട്മുണ്ടിന്റെ യുവതാരത്തെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit