"ലിവർപൂളിനെ നാല് ഗോളുകൾക്ക് തോൽപ്പിക്കൂ"- സൗത്താംപ്റ്റണോട് സഹായമഭ്യർത്ഥിച്ച് പെപ് ഗ്വാർഡിയോള

Guardiola Requests Southampton To Beat Liverpool
Guardiola Requests Southampton To Beat Liverpool / Craig Mercer/MB Media/GettyImages
facebooktwitterreddit

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീടം ആരു നേടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം വർധിച്ചിട്ടുണ്ട്. നിലവിൽ ലിവർപൂളുമായി മാഞ്ചസ്റ്റർ സിറ്റിക്ക് നാല് പോയിന്റ് വ്യത്യാസം ഉണ്ടെങ്കിലും സൗത്താപ്റ്റനെതിരെ വിജയിച്ചാൽ അത് ഒന്നാക്കി ചുരുക്കി അവസാന ലീഗ് മത്സരത്തിൽ സിറ്റിക്കു മേൽ സമ്മർദ്ദം വർധിപ്പിക്കാൻ റെഡ്‌സിനു കഴിയും.

അതേസമയം ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സഹായിക്കാൻ സൗത്താപ്റ്റണോട് അഭ്യർത്ഥിക്കുകയാണ് പെപ് ഗ്വാർഡിയോള. വെസ്റ്റ് ഹാമിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ അടുത്ത മത്സരത്തിൽ സൗത്താംപ്റ്റൻ എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് "ലിവർപൂളിനെ നാലു ഗോളുകൾക്ക് തോൽപ്പിക്കൂ" എന്നാണ് പെപ് ഗ്വാർഡിയോള ആവശ്യപ്പെട്ടത്.

"ഈ ലിവർപൂൾ ടീമിനെതിരെ നാല് മത്സരങ്ങൾ ബാക്കി നിൽക്കെ ലീഗ് വിജയിക്കാനൊന്നും കഴിയുകയില്ല. ഞങ്ങൾ അവസാനം വരെയും പൊരുതുക തന്നെ വേണം. ഒരു വലിയ ഭാഗ്യം അടുത്ത മത്സരം ഞങ്ങളുടെ മൈതാനത്താണെന്നതും എല്ലാം ഞങ്ങളുടെ കയ്യിലാണെന്നതുമാണ്." ഗ്വാർഡിയോള വ്യക്തമാക്കി. ആസ്റ്റൺ വില്ലയോട് ടീം വിജയം നേടുമെന്ന ഉറപ്പും അദ്ദേഹം നൽകി.

"ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഒരാഴ്‌ചക്കുള്ളിൽ സ്റ്റേഡിയം ശബ്‌ദമുഖരിതമാകും, ഞങ്ങൾ എല്ലാം നൽകും, കാണികളും എല്ലാം നൽകും. സ്വന്തം മൈതാനത്ത് ഒരൊറ്റ വിജയം നേടി കിരീടം നേടുകയെന്നത് വലിയൊരു ഭാഗ്യം തന്നെയാണ്." ഗ്വാർഡിയോള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലിവർപൂൾ ഇപ്പോൾ നാല് പോയിന്റ് പിന്നിലാണെന്നതു കൊണ്ട് അടുത്ത മത്സരത്തിൽ വിജയം നേടിയാൽ തന്നെ ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉയർത്താൻ കഴിയും. എന്നാൽ ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിക്ക് പരമാവധി വെല്ലുവിളി നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.