എറിക് ടെൻ ഹാഗ് മികച്ച പരിശീലകനാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിജയിക്കാൻ കഴിയുമോയെന്നുറപ്പില്ലെന്ന് ഗ്വാർഡിയോള


മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി അയാക്സിന്റെ എറിക് ടെൻ ഹാഗ് എത്തുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഒരു പരിശീലകനും ടീമിന് വിജയം നൽകുമെന്ന കാര്യത്തിൽ തനിക്ക് ഉറപ്പു നൽകാൻ കഴിയില്ലെന്നും ആ ഉറപ്പുണ്ടെങ്കിൽ ഡച്ച് പരിശീലകനെ നിയമിക്കാൻ താൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പറഞ്ഞേനെയെന്നും പെപ് വ്യക്തമാക്കി.
"എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നെങ്കിൽ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിളിച്ച് അദ്ദേഹത്തെ ടീമിലെത്തിക്കാൻ പറഞ്ഞേനെ. പക്ഷെ എനിക്കറിയില്ല, ആർക്കുമറിയില്ല. അദ്ദേഹം ഒരു നല്ല പരിശീലകനാണ്, അലക്സ് ഫെർഗുസൺ ടീം വിട്ടതിനു ശേഷം വന്നവരുമതെ."
EPL: I’m not sure Ten Hag will succeed at Man Utd – Guardiola https://t.co/Gfr1zyhsay
— Daily Post Nigeria (@DailyPostNGR) April 2, 2022
"ഡേവിഡ് മോയെസ് ഒരു നല്ല ഫുട്ബോൾ മാനേജരല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. അതുപോലെ ഹോസെ മൗറീന്യോ ആയാലും മറ്റുള്ളവർ ആയാലും. മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്ന മാനേജർമാർ എല്ലാം വളരെ മികച്ചവരാണ്." ടെൻ ഹാഗ് പ്രീമിയർ ലീഗിൽ വിജയമാകുമോ എന്ന ചോദ്യത്തിന് പെപ് മറുപടി നൽകി.
അടുത്ത സീസണിൽ റാൾഫ് റാങ്നിക്കിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും പരിഗണിക്കുന്നത് അയാക്സ് മാനേജറെയാണ്. ടെൻ ഹാഗിനെ യുണൈറ്റഡ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ ചെയ്തുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനു പുറമെ മൗറീസിയോ പോച്ചട്ടിനോയും അവരുടെ പട്ടികയിലുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.