Premier League

"ഒരുപാട് പണവും മികച്ച താരങ്ങളും തന്നെ സഹായിച്ചിട്ടുണ്ട്"- ക്ലോപ്പിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് പെപ് ഗ്വാർഡിയോള

Sreejith N
Guardiola Refutes Klopp's Claim He's World's Best Manager
Guardiola Refutes Klopp's Claim He's World's Best Manager / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന ലിവർപൂൾ പരിശീലകൻ ക്ലോപ്പിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ഒരുപാട് പണവും മികച്ച താരങ്ങളും തന്റെ നേട്ടങ്ങളുടെ പിറകിലുണ്ടെന്ന് ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഗ്വാർഡിയോള പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ക്ലോപ്പ് പെപ് ഗ്വാർഡിയോള ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ കുറച്ചു കാലമായി വിജയിക്കാൻ പെപ്പിനു കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മികവിനെ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അതെന്തു കൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ജർമൻ പരിശീലകൻ പറഞ്ഞിരുന്നു. എന്നാൽ ക്ലോപ്പിന്റെ അഭിപ്രായത്തെ പെപ്പ് പൂർണമായും നിഷേധിച്ചു.

"ഞാനല്ല, ഞാൻ ലോകത്തിലെ ഏറ്റവും മികച്ചതാവാൻ വേണ്ടിയല്ല പരിശീലകനായി മാറിയത്. വളരെ നന്ദി, അതു ഞാനല്ല. ഞാനാണ് ഏറ്റവും മികച്ചതെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷെ ഞാനല്ല."

"ഞങ്ങൾക്കു വിജയങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതു ഞാൻ മുൻപേ പറഞ്ഞതു പോലെ അവിശ്വസനീയമായ ടീമുകളും ധാരാളം പണവും കൊണ്ടാണ്, എതിരാളികൾ അതു കേൾക്കാനും ആഗ്രഹിക്കുന്നു. എന്റെ ജോലി പഠിക്കാനും ആസ്വദിക്കാനുമുള്ള പ്രക്രിയയിലാണ് ഞാൻ. ഞാനൊരു മികച്ച മാനേജറാവാൻ വേണ്ടി." ഗ്വാർഡിയോള പറഞ്ഞു.

പ്രീമിയർ ലീഗിലെ കിരീടം ആർക്കെന്നു തീരുമാനിക്കാൻ നടക്കുന്ന നിർണായക പോരാട്ടമായി വിലയിരുത്തപ്പെടുന്ന മത്സരത്തിൽ വിജയം നേടുന്ന ടീമാണ് പോയിന്റ് പട്ടികയിൽ മുന്നിലെത്തുക. രണ്ടു ടീമുകളും മികച്ച ഫോമിലാണ് കളിക്കുന്നത് എന്നതിനാൽ തന്നെ ആവേശകരമായ പോരാട്ടമായിരിക്കും നടക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit