Premier League

ജയിച്ചാൽ ജീനിയസെന്നും തോറ്റാൽ പിഴവെന്നും പറയും, മാഞ്ചസ്റ്റർ സിറ്റി ടീമിൽ വരുത്തിയ മാറ്റങ്ങളെ ന്യായീകരിച്ച് ഗാർഡിയോള

Sreejith N
Manchester City v Leeds United - Premier League
Manchester City v Leeds United - Premier League / Michael Regan/Getty Images
facebooktwitterreddit

ലീഡ്‌സിനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ റൊട്ടേഷൻ പോളിസിക്കു നേരെയുയർന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് പരിശീലകൻ പെപ് ഗാർഡിയോള. ടീമിൽ റൊട്ടേഷൻ നടത്തി മികച്ച രീതിയിൽ മത്സരങ്ങൾ വിജയിക്കുമ്പോൾ തന്നെ ജീനിയസ് എന്ന് വിളിക്കുന്നവർ പരാജയപ്പെടുമ്പോൾ അതിനെ വലിയൊരു തെറ്റായി മുദ്ര കുത്തുകയാണെന്ന് ഗാർഡിയോള പറഞ്ഞു.

ബൊറൂസിയ ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം മുൻനിർത്തി ലീഡ്‌സിനെതിരെ കെവിൻ ഡി ബ്രൂയ്ൻ, ഗുൻഡോഗൻ, ഫിൽ ഫോഡൻ, റിയാദ് മഹ്റസ് എന്നിവരെ ആദ്യ ഇലവനിൽ നിന്നുമൊഴിവാക്കിയ പെപ് ഗാര്ഡിയോളയുടെ തീരുമാനം പാളിയ മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ലീഡ്‌സ് സ്വന്തമാക്കിയത്.

"തോറ്റാൽ അത് സെലക്ഷനിൽ വന്ന പിഴവ്, വിജയിച്ചാൽ ഞാൻ ജീനിയസ്. എന്റെ തീരുമാനങ്ങളിൽ എനിക്ക് നിരാശയില്ല, എനിക്കവരെ വിശ്വാസമുണ്ട്. ആ താരങ്ങളെ എനിക്ക് വിശ്വാസമില്ലെങ്കിൽ ഞാനവരെ കളത്തിലിറക്കുമായിരുന്നില്ല. ആർക്കും യാതൊരു കുഴപ്പവുമില്ല. ഇത് പരിവർത്തനങ്ങളുടെ മത്സരമായിരുന്നു. ഞങ്ങളത് ഒഴിവാക്കേണ്ടിയിരുന്നപ്പോൾ വേണ്ടത് അവർ കൃത്യമായി ചെയ്‌തു." മത്സരത്തിന് ശേഷം ഗാർഡിയോള പറഞ്ഞു.

മത്സരത്തിൽ ലീഡ്‌സാണ് ആദ്യം മുന്നിലെത്തിയതെങ്കിലും കളി പകുതിയായപ്പോൾ അവരുടെ ഒരു താരത്തിന് ചുവപ്പുകാർഡ് ലഭിച്ചത് മുതലെടുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അവസരമുണ്ടായിരുന്നു. ഫെറൻ ടോറസിലൂടെ സിറ്റി ഒരു ഗോൾ മടക്കിയെങ്കിലും മത്സരം അവസാനിക്കാൻ രണ്ടു മിനുട്ട് മാത്രം ബാക്കി നിൽക്കെ ആദ്യഗോൾ നേടിയ ഡള്ളാസ് തന്നെയാണ് ലീഡ്‌സിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പതിനാലു പോയിന്റ് വ്യത്യാസവുമായി ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയത് വഴി ചാമ്പ്യൻസ് ലീഗ് തന്റെ പ്രധാന ലക്ഷ്യമാണെന്നു തന്നെയാണ് ഗാർഡിയോള വ്യക്തമാക്കുന്നത്.

facebooktwitterreddit