മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പരേഡിനിടെ പരസ്‌പരം കളിയാക്കി ഗ്രീലിഷും ബെർണാഡോ സിൽവയും

Grealish, Bernardo Silva Teasing Each Other On Man City Title Parade
Grealish, Bernardo Silva Teasing Each Other On Man City Title Parade / Lewis Storey/GettyImages
facebooktwitterreddit

അത്യന്തം ആവേശകരമായ രീതിയിൽ ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പരേഡിനിടെ പരസ്‌പരം കളിയാക്കി ജാക്ക് ഗ്രീലിഷും ബെർണാർഡോ സിൽവയും മാഞ്ചസ്റ്റർ സിറ്റി കിരീടം നേടാൻ കാരണം ആസ്റ്റൺ വില്ലക്കെതിരെ സിൽവയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്‌തതാണെന്ന് ഗ്രീലിഷ് പറഞ്ഞപ്പോൾ ഗ്രീലീഷിനെ ബെഞ്ചിൽ തന്നെ ഇരുത്തുകയാണ് നല്ലതെന്നാണ് സിൽവ തിരിച്ചടിച്ചത്.

പ്രീമിയർ ലീഗ് കിരീടം നേടാൻ അവസാന ലീഗ് മത്സരത്തിൽ വിജയം വേണ്ടിയിരുന്ന മാഞ്ചസ്റ്റർ സിറ്റി ബെർണാഡോ സിൽവയെ പിൻവലിക്കുമ്പോൾ ഒരു ഗോളിന് പിന്നിൽ നിൽക്കുകയായിരുന്നു. അതിനു ശേഷം വില്ല ഒരു ഗോൾ കൂടി നേടിയെങ്കിലും അഞ്ചു മിനുറ്റിനിടെ മൂന്നു ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയവും കിരീടവും സ്വന്തമാക്കി.

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ പ്രതികരണം അവർ തമ്മിലുള്ള മാനസിക അടുപ്പം വ്യക്തമാക്കുന്നതു കൂടിയായിരുന്നു. തന്റെ ആദ്യത്തെ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടുന്നത് വളരെ രസകരമായ കാര്യമായിരുന്നുവെന്നും അതിനു നന്ദി പറയേണ്ടത് ആ മത്സരത്തിൽ ശോഭിക്കാൻ കഴിയാതിരുന്ന ബെർണാഡോ സിൽവ പകരക്കാരനായി കയറിപ്പോന്നതാണെന്നും ഗ്രീലിഷ് തമാശയായി പറഞ്ഞു. അപ്പോൾ കൂടെയുണ്ടായിരുന്ന സ്റ്റോൺസും വാക്കറും അത് കേട്ട് പൊട്ടിച്ചിരിക്കുന്നതും കാണാം.

അതിനു ശേഷം മറ്റൊരു വീഡിയോയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയിക്കാൻ വേണ്ട മൂന്നു കാര്യങ്ങളെ കുറിച്ച് സിൽവയും ഗ്രീലിഷും സംസാരിക്കുന്നുണ്ട്. അതിൽ റിയാദ് മഹ്റസ്, ബെർണാർഡോ സിൽവ എന്നിവരെ മത്സരത്തിൽ നിന്നും പിൻവലിക്കണം എന്നു ഗ്രീലിഷ് പറയുമ്പോൾ ബെർണാർഡോ സിൽവ അതിനു മറുപടിയായി ഗ്രീലിഷിനെ ബെഞ്ചിൽ നിന്ന് അനക്കരുതെന്നും പറയുന്നുണ്ട്. തുടർന്ന് രണ്ടു താരങ്ങളും പൊട്ടിച്ചിരിച്ച് വിജയാഘോഷങ്ങൾക്കൊപ്പം ചേരുകയും ചെയ്യും.

നിർണായക മത്സരത്തിൽ മുൻ ക്ലബായ ആസ്റ്റൺ വില്ലക്കെതിരെ ഗ്രീലിഷിനെ കളത്തിലിറക്കാൻ ഗ്വാർഡിയോള തയ്യാറായിരുന്നില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഗ്രീലിഷ് 39 മത്സരങ്ങൾ കളിച്ച് പത്ത് ഗോളുകളാണ് നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.