Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഗ്രഹാം പോട്ടറും

Haroon Rasheed
FBL-ENG-PR-MAN UTD-BRIGHTON
FBL-ENG-PR-MAN UTD-BRIGHTON / PAUL ELLIS/GettyImages
facebooktwitterreddit

അടുത്ത സമ്മറിലേക്ക് പുതിയ പരിശീലകനെ തിരയുന്ന തിരക്കിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍. നിലവിലുള്ള പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ കാലാവധി ഈ സമ്മറോടെ അവസാനിക്കും. അതിന് ശേഷം പുതിയ പരിശീലകനെ നിയമിക്കാനാണ് യുണൈറ്റഡ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

പരിശീലകസ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ ബ്രൈറ്റൺ & ഹോവെ ആൽബിയൺ പരിശീലകൻ ഗ്രഹാം പോട്ടറും ഉണ്ടെന്ന് 90min മനസിലാക്കുന്നു.

നോര്‍വീജിയന്‍ പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷം റാങ്‌നിക്കാണ് പരിശീലക വേഷത്തിലെത്തിയത്. സീസണ്‍ അവസാനത്തോടെ യുണൈറ്റഡിൽ കണ്‍സല്‍ട്ടന്‍സി റോളിലേക്ക് മാറാമെന്ന ധാരണയിലായിരുന്നു റാങ്‌നിക്ക് പരിശീലക സ്ഥാനം ഏറ്റെടുത്തത്.

റിച്ചാർഡ് അർണോൾഡ് യുണൈറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി നിയമിതനായതോടെ പുതിയ പരിശീലകന് വേണ്ടിയുള്ള നീക്കം ചുവന്ന ചെകുത്താന്മാർ ശക്തമാക്കിയിട്ടുണ്ട്.

പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹഗ് എന്നിവരാണ് പരിശീലകസ്ഥാനത്തേക്ക് യുണൈറ്റഡ് പരിഗണിക്കുന്നവരിൽ മുൻപന്തിയിലുള്ളത്. നേരത്തെ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രന്‍ഡന്‍ റോജേഴ്‌സിനെയും പരിഗണിച്ചിരുന്നെങ്കിലും, സീസണിലെ ലെസ്റ്ററിന്റെ മോശം പ്രകടനം അദ്ദേഹത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

അതേ സമയം, ഇത്തവണ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ സീസൺ പൂർത്തിയാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ 26 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit