ലൂക്കാക്കു 19 വയസുകാരനല്ല, 29 വയസുള്ളയാളാണ്, ചെൽസി താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗനസ്

ഏതാനും ദിവസമായി യൂറോപ്യന്‍ ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന സംഭവമാണ് റൊമേലു ലൂക്കാക്കുവിന്റെ വിവാദ പ്രസ്താവന. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ, ചെല്‍സി പരിശീലകന്‍ തോമസ് ടുഷേൽ നടപ്പിലാക്കുന്ന ശൈലിയിൽ തനിക്ക് തൃപ്‌തിയില്ലെന്നു വ്യക്തമാക്കിയ താരം, ഒരു നാൾ ഇന്‍ര്‍ മിലാനിലേക്ക് തിരിച്ച് പോകാന്‍ താല്‍പര്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരിക്കുകയാണ് മുൻ ലിവർപൂൾ താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഗ്രേമി സൗനസ്.
"അത് (ആ പ്രസ്താവന) തികച്ചും അനാദരവായിരുന്നു, അദ്ദേഹത്തിന് 29 വയസാണ്, 19 അല്ല, അദ്ദേഹം വിവേകം കാണിക്കണമായിരുന്നു. ഇത് (ലൂക്കാക്കുവിന്റെ പ്രസ്താവന) ഈ ഫുട്ബോൾ ക്ലബിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. ഡ്രസിങ് റൂമില്‍ ചെന്ന് സഹതാരങ്ങളോട് ഇനി നിങ്ങള്‍ക്കൊപ്പം കളിക്കാനില്ലെന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്," സൗനസ് വ്യക്തമാക്കി.
ചെല്‍സി - ലിവര്‍പൂള്‍ മത്സരത്തിന് ശേഷം സ്‌കൈ സ്‌പോട്‌സിനോട് സംസാരിക്കുന്നതിനിടെയാണ് സൗനസ് ഇക്കാര്യം വ്യക്തമാക്കിയത്. ലൂക്കാക്കുവിന്റെ പ്രസ്താവനയെ തുടര്‍ന്ന് പരിശീലകന്‍ ടുഷേല്‍ താരത്തെ പേഴ്‌സനലായി കാണാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ ചെല്‍സി - ലിവര്‍പൂള്‍ മത്സരത്തില്‍ ലൂക്കാക്കുവിനെ പൂര്‍ണമായും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
ലൂക്കാക്കുവിന്റെ പ്രസ്താവനക്കെതിരേ ഇന്റര്‍ മിലാന്‍ ആരാധകരും രംഗത്തെത്തിയിരുന്നു. ബെല്‍ജിയന്‍ താരത്തിന്റ തിരിച്ചുവരവ് ആവശ്യമില്ലെന്ന് എഴുതി ബാനര്‍ ഉയര്‍ത്തിയായിരുന്നു ഇന്റര്‍ ആരാധകര്‍ പ്രതിഷേധിച്ചത്. ഈ സീസണിലായിരുന്നു സീരീ എ കിരീടം നേടിയതിന് ശേഷം ഇന്റര്‍മിലാന്‍ വിട്ട് ലൂക്കാക്കു ചെല്‍സിയിലെത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.