Gokulam Kerala

ഐ-ലീഗിലെ കരുത്തർ തമ്മിലുള്ള പോരാട്ടത്തിൽ പോയിന്റ് പങ്കിട്ട് ഗോകുലം കേരളയും മൊഹമ്മെദൻ എസ്‌സിയും

Ali Shibil Roshan
Mohammedan SC & Gokulam Kerala shared spoils
Mohammedan SC & Gokulam Kerala shared spoils / Gokulam Kerala
facebooktwitterreddit

ഐ-ലീഗിലെ കരുത്തരായ മൊഹമ്മെമ്മെദന് എസ്‌സിയും ഗോകുലം കേരളയും തമ്മിലുള്ള പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു.

മത്സരത്തിന്റെ 27ആം മിനുറ്റിൽ ആഞ്ചെലോ റുഡോവിക്കിലൂടെ മൊഹമ്മെദന് ആണ് ആദ്യ ഗോൾ നേടിയത്. മാർക്കസ് ജോസെഫിന്റെ കൃത്യതയാർന്ന പാസിൽ നിന്നാണ് റുഡോവിക്ക് ഗോകുലം ഗോൾവല കുലുക്കിയത്.

സമനില ഗോളിനായുള്ള ഗോകുലത്തിന്റെ നിരന്തര ശ്രമങ്ങൾ ഫലം കണ്ടത് മത്സരത്തിന്റെ 77ആം മിനുറ്റിലായിരുന്നു. ബോക്സിനുള്ളിൽ വെച്ച് ഗോകുലം താരം ജിതിൻ എംഎസിനെ അഷീർ അക്തർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂക്ക മജ്‌സെൻ വലയിലെത്തിക്കുകയായിരുന്നു.

സ്കോർലൈൻ വീണ്ടും സമാസമം ആയതോടെ വിജയത്തിനും, മൂന്ന് പോയിന്റുകൾക്കുമായി മൊഹമ്മെദനും ഗോകുലവും ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്ചവെച്ചെങ്കിലും, വിജയഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല.


facebooktwitterreddit