Football in Malayalam

മെസിക്ക് പന്ത് നൽകുന്നത് എല്ലായ്പ്പോളും മികച്ച ഓപ്ഷനല്ലെന്നും ബുദ്ധിപരമായാണ് അത് ചെയ്യേണ്ടതെന്നും ലിയാൻഡ്രോ പരെഡെസ്

Gokul Manthara
Argentina  v Venezuela  -International Friendly
Argentina v Venezuela -International Friendly / Soccrates Images/Getty Images
facebooktwitterreddit

ലയണൽ മെസി എന്തെങ്കിലും തരത്തിലുള്ള മാജിക്ക് കാണിക്കുമെന്ന പ്രതീക്ഷയിൽ തുടർച്ചയായി അദ്ദേഹത്തിന് പന്തുകൾ നൽകുന്ന ബാഴ്സലോണ ടീമിനെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി നാം കാണുന്നത്. എന്നാൽ അർജന്റൈൻ ദേശീയ ടീമിലേക്ക് വരുമ്പോൾ ഈ അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഇപ്പോളിതാ അർജന്റൈൻ ടീമിൽ മെസിയുടെ സഹതാരമായ ലിയാൻഡ്രോ പരെഡെസ് തുടർച്ചയായി പന്ത് മെസിക്ക് നൽകുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു‌.

മെസി കൂടെ കളിക്കുമ്പോൾ എല്ലാപ്പോളും അദ്ദേഹത്തിന് പാസ് നൽകുന്നത് മികച്ച നീക്കമല്ലെന്ന പക്ഷക്കാരനാണ് പരെഡെസ്, വളരെ ബുദ്ധിപരമായി ചിന്തിച്ചതിന് ശേഷം അത് ചെയ്യണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

""റോഡ്രിയോടൊപ്പം (റോഡ്രിഗോ ഡി പോൾ) ഒരുപാടു തവണ കളിച്ചപ്പോൾ ഞങ്ങൾക്ക് മനസിലായി, മെസിക്ക് പന്തെത്തിക്കുന്നത് നിർബന്ധമാണെന്ന്. പക്ഷേ അദ്ദേഹത്തിന് പന്തെത്തിക്കുക എന്നത് എല്ലായ്പ്പോളും മികച്ച ഓപ്ഷൻ ആയിരിക്കില്ല. അത് കൊണ്ട് അത് തിരിച്ചറിയാനുള്ള ബുദ്ധി നമുക്ക് ഉണ്ടായിരിക്കണം". "

ലിയാൻഡ്രോ പരെഡെസ്

ടീമിന് നല്ലതാണോ അല്ലയോ എന്ന് നോക്കിയതിന് ശേഷം വേണം കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കണമെന്ന് പറയുന്ന പരെഡെസ് സംസാരത്തിനിടെ ഇങ്ങനെ കൂട്ടിച്ചേർത്തു, " എല്ലാത്തിനുമപ്പുറം മെസിക്ക് പന്ത് നൽകിയാൽ അത് ടീമിന് മികച്ചതായിരിക്കാം. പക്ഷേ എപ്പോളും മെസിക്ക് തന്നെ പന്ത് നൽകുന്ന രീതിയിൽ നിന്ന് പുറത്തുകടക്കാൻ നിങ്ങൾക്ക് സാധിക്കണം. അദ്ദേഹത്തിന് അത് മുതലെടുക്കാൻ സാധിക്കുന്ന സാഹചര്യങ്ങളിൽ മാത്രം പന്ത് നൽകാൻ നിങ്ങൾ ശ്രമിക്കണം." അർജന്റൈൻ താരം പറഞ്ഞു നിർത്തി .

facebooktwitterreddit