Football in Malayalam

പിഎസ്‌ജിയിലെ ഫസ്റ്റ്-ചോയ്സ് ഗോൾകീപ്പറാവുക തന്നെയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി ജിയാൻലൂജി ഡോണറുമ്മ

By Mohammed Davood
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / David Rogers/Getty Images
facebooktwitterreddit

പിഎസ്‌ജിയിലെ ഫസ്റ്റ്-ചോയ്‌സ് ഗോൾകീപ്പർ ആവുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയ ജിയാൻലൂജി ഡോണറുമ്മ.

"ഒരു പ്രശ്നവുമില്ല. ഞാൻ പാരീസിലെത്തിയത് കളിക്കാനാണ്, തുടക്കത്തിൽ ഇത് സാധാരണമാണ്. ഞാൻ അവിടെയുള്ളത് കളിക്കാൻ വേണ്ടിയാണ്. എല്ലാം മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്; ദേശീയ ടീമിനെ സംബന്ധിച്ച് എനിക്ക് ഒരു പ്രശ്നവുമില്ല," പിഎസ്‌ജിയിൽ ലഭിക്കുന്ന കളിസമയം കുറവായത് കൊണ്ട് ഇറ്റലി ദേശിയ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുണ്ടോ എന്ന ചോദ്യത്തിന് ഡോണറുമ്മ മറുപടി നൽകി.

"ഞാൻ എന്റെ പാതയിൽ മുന്നോട്ട് പോകുന്നു, എല്ലാം നന്നായി നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എസി മിലാൻ വിട്ട ഡോണറുമ്മ താൻ ഇപ്പോഴും എപ്പോഴും ഒരു മിലാൻ ആരാധകനാണെന്നും സംസാരത്തിനിടെ വ്യക്തമാക്കി.

"മിലാൻ പോകുന്ന പാതയിൽ ഞാൻ സന്തുഷ്ടനാണ്, ഞാൻ എല്ലായ്‌പോഴും ഒരു മിലാൻ ആരാധകനായിരിക്കും. ഞാൻ പിയോളിയിൽ (എസി മിലാൻ പരിശീലകൻ) സന്തുഷ്ടനാണ്, ഞാൻ പലപ്പോഴും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്," താരം പറഞ്ഞു.

6 സീസണുകളിലായി 251 മത്സരങ്ങളിൽ മിലാന് വേണ്ടി ബൂട്ടണിഞ്ഞ ഡോണറുമ്മ, കഴിഞ്ഞ ജൂലൈയിലാണ് ഇറ്റാലിയൻ ക്ലബ് വിട്ടത്.

അതേ സമയം, ഒക്ടോബർ 7 വ്യാഴാഴ്ച, ഇന്ത്യൻ സമയം രാത്രി 12:15നാണ് സ്പെയിനും ഇറ്റലിയും തമ്മിലുള്ള നേഷൻസ് ലീഗ് സെമി ഫൈനൽ പോരാട്ടം. സാൻ സിറോയിൽ വെച്ചാണ് മത്സരം നടക്കുക.


facebooktwitterreddit