ഷക്കീറക്കൊപ്പം ടെന്നീസ് കാണുന്നതിനായി സ്പെയിനിന്റെ മത്സരം മാറ്റി വെക്കാൻ പിക്വേ ആവശ്യപ്പെട്ടതായി റിപ്പോർട്ട്


തന്റെ കാമുകിയായിരുന്ന ഷക്കീറക്കൊപ്പം ടെന്നീസ് കാണുന്നതിനായി സ്പെയിനിന്റെ അന്താരാഷ്ട്ര മത്സരം മാറ്റിവെക്കാൻ സ്പാനിഷ് എഫ്എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനോട് ആവശ്യപ്പെട്ടതായി സ്പെയിനിൽ റിപ്പോർട്ടുകൾ ഉയർന്നു വരുന്നു.
ബാലൺ ഡി ഓർ നേടാൻ തന്നെ സഹായിക്കണമെന്നു സെർജിയോ റാമോസ് റൂബിയാലെസിനോട് ആവശ്യപ്പെട്ടതായുള്ള വാർത്തക്ക് പിന്നാലെയാണ് ദിവസങ്ങൾക്കു ശേഷം ഇതും പുറത്തുവന്നിരിക്കുന്നത്.
നവംബർ 18ന് അന്ന് തന്റെ കാമുകിയും പോപ്പ് താരവുമായ ഷക്കീറക്കൊപ്പം ഡേവിസ് കപ്പ് കാണുന്നതിനായി അന്താരാഷ്ട്ര ടീമിന്റെ കലണ്ടറിൽ മാറ്റം വരുത്താൻ പിക്വേ ശ്രമിച്ചതായി സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ചെയ്യുന്നു.
റുബിയാലെസിന് അയച്ച സന്ദേശത്തിൽ പിക്വെ പറഞ്ഞു: "റൂബി, എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനുണ്ട്, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ എനിക്ക് ഈ ഉപകാരം ചെയ്യണം. ഞാൻ വിശദീകരിക്കാം. സ്പെയിൻ-റൊമാനിയ... നവംബർ 18 തിങ്കളാഴ്ച ഒരു മത്സരം ഉണ്ടെന്ന് ഞാൻ കാണുന്നു.
"നവംബർ 18-ന് തിങ്കളാഴ്ച ഡേവിസ് കപ്പും മാഡ്രിഡിൽ ആരംഭിക്കും. ഷക്കീറ ഉദ്ഘാടനം ചെയ്യും, എന്റെ പങ്കാളി പാടും, ഞങ്ങൾ ഒരു മികച്ച പ്രകടനം നടത്തും, ഉച്ചയ്ക്ക് ശേഷം മത്സരങ്ങൾ ഉണ്ടാകും.
"തീർച്ചയായും, വാണ്ടയിൽ സ്പെയിനും റൊമാനിയയും തമ്മിലുള്ള അതേ മത്സരം നടക്കുന്നുണ്ടെങ്കിൽ അതൊരു ക്രൂരതയായിരിക്കും, ഞങ്ങൾ ഇത് പരസ്പരം നശിപ്പിക്കുന്നു. മുമ്പത്തെ കലണ്ടർ എന്താണെന്ന് എനിക്കറിയില്ല, ഞായറാഴ്ചയിലേക്ക് മാറ്റാൻ കഴിയുമോ എന്ന് എനിക്കറിയില്ല. മാറ്റിയാൽ അത് മികച്ചതായിരിക്കും.
"നിങ്ങൾ വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ കളിക്കുമോ എന്ന് എനിക്കറിയില്ല... നമുക്ക് കലണ്ടർ പ്രശ്നം നോക്കാം, പക്ഷേ നിങ്ങൾ ഇപ്പോഴും ടിക്കറ്റ് വിൽക്കാൻ തുടങ്ങിയിട്ടില്ലെന്നും അത് നീക്കാൻ കഴിയുമെന്നും എനിക്കറിയാം, അതിനാൽ നമുക്ക് (അത്) നോക്കാം.''
റൂബിയാലസ് ഇങ്ങനെ പ്രതികരിച്ചു: "ശരി അത് സാധ്യമാണോ എന്ന് ഞാൻ നോക്കാം. അത് സാധ്യമാണോ എന്ന് എനിക്കറിയില്ല, പക്ഷേ സാധ്യമെങ്കിൽ ഞങ്ങൾ അതിന് ശ്രമിക്കും."
എന്നാൽ തിങ്കളാഴ്ച തന്നെ മത്സരം നടക്കുകയും സ്പെയിൻ 5 ഗോളുകൾക്ക് റൊമാനിയയെ തകർത്തു വിടുകയും ചെയ്തിരുന്നു. അന്ന് ആ മത്സരത്തിൽ പിക്വെ സ്പെയിൻ സ്ക്വാഡിലും ഉൾപ്പെട്ടിരുന്നില്ല. പിക്വെ സ്ഥാപിച്ച കോസ്മോസ് ആണ് ഡേവിസ് കപ്പിന്റെ സംഘാടകർ. അതു കൊണ്ടാണ് പിക്വെ ഇക്കാര്യത്തിൽ ഇത്ര താത്പര്യം കാണിച്ചതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.