പിഎസ്ജി പോച്ചട്ടിനോക്ക് ചേരില്ല, നാളെത്തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താൻ അദ്ദേഹം തയ്യാറാകുമെന്ന് ഗാരി നെവിൽ


ഓഫർ മുന്നോട്ടു വെച്ചാൽ നാളെത്തന്നെ പിഎസ്ജി വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ മൗറീസിയോ പോച്ചട്ടിനോ തയ്യാറാകുമെന്ന് പ്രീമിയർ ലീഗ് ഇതിഹാസതാരവും ഫുട്ബോൾ വിശകലനവിദഗ്ദനുമായ ഗാരി നെവിൽ. ഓരോ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യം മുന്നോട്ടു വെച്ച് അതിനു കഴിഞ്ഞില്ലെങ്കിൽ പരിശീലകരെ പുറത്താക്കുന്ന പിഎസ്ജി അർജന്റീനിയൻ പരിശീലകനു ചേരുന്ന ക്ലബല്ലെന്നും നെവിൽ അഭിപ്രായപ്പെട്ടു.
മൂന്നു വർഷമായി തങ്ങളുടെ പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷെയറിനെ വാട്ഫോഡിനെതിരായ ലീഗ് മത്സരത്തിലെ തോൽവിക്കു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. അദ്ദേഹത്തിനു പകരക്കാരനായി പ്രഥമ പരിഗണന നൽകുന്നത് പോച്ചട്ടിനോക്കാണെന്നും അടുത്ത സമ്മറിൽ അർജന്റീനിയൻ പരിശീലകനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"I think he would absolutely come to Man United on a five-year deal, with backing behind him."
— Standard Sport (@standardsport) November 22, 2021
Gary Neville believes Mauricio Pochettino would move to Old Trafford "tomorrow", but says Manchester United are right to wait for a long-term appointment.https://t.co/XLnNHpDxFt
"അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടില്ലെങ്കിലും ഞാൻ കരുതുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അഞ്ചു വർഷത്തെ കരാറിൽ വരാൻ നാളെത്തന്നെ പോച്ചട്ടിനോ തയ്യാറാകുമെന്നാണ്. ഈ ക്ലബിനെയും അതിലെ താരങ്ങളെയും നോക്കിക്കഴിഞ്ഞാൽ ഒരു പ്രോജക്റ്റ് എന്ന നിലയിൽ തനിക്ക് ആവശ്യമുള്ളതിനേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനു മനസിലാക്കാൻ കഴിയും."
"പിഎസ്ജിയിൽ ഓരോ സീസണിലും 'നിങ്ങൾ ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ നിങ്ങൾ പുറത്താകും' എന്ന മോഡലിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. അതു പോച്ചട്ടിനോക്ക് ചേരുന്നതാണെന്ന് എനിക്കു തോന്നുന്നില്ല. അഞ്ചു വർഷത്തെ കരാറിൽ എല്ലാവരുടെയും പിന്തുണയോടെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരണമെന്നാണ് ഞാൻ കരുതുന്നത്," നെവിൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത ബന്ധമുള്ള ഒരാളെന്ന നിലയിൽ നെവിലിന്റെ പരാമർശം പോച്ചട്ടിനോക്കുള്ള ഒരു ക്ഷണം തന്നെയാണെന്നതിൽ സംശയമില്ല. അടുത്ത സമ്മറിൽ അതുകൊണ്ടു തന്നെ അദ്ദേഹം റെഡ് ഡെവിൾസിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതു കണക്കാക്കി സിദാനെ ടീമിലെത്തിക്കാൻ പിഎസ്ജിയും ശ്രമിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.