Football in Malayalam

ഡിയഗോ സിമിയോണിയെ പോലെയുള്ള ടഫ് മാനേജറേയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടതെന്ന് ഗാരി നെവില്ലെ

Haroon Rasheed
Manchester United v Atletico Madrid - UEFA Champions League
Manchester United v Atletico Madrid - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കര്‍ക്കശക്കാരനായൊരു പരിശീലകനെയാണ് വേണ്ടതെന്ന് ക്ലബ് ഇതിഹാസ താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഗാരി നെവില്ലെ. അതിന് ഏറ്റവും ഉത്തമന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയഗോ സിമിയോണിയാണെന്നും എത്ര പണം മുടക്കിയിട്ടാണെങ്കിലും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് ശ്രമിക്കണമെന്നും നെവില്ലെ കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലിക പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ കരാർ കാലാവധി ഈ സീസണോടെ അവസാനിക്കുകയാണ്. ഇപ്പോള്‍ പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിലിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ്.

യുണൈറ്റഡിന് സിമിയോണിയെ പോലെയുള്ള ഒരു കടുപ്പക്കാരനായ പരിശീലകൻ വേണെമെന്നാണ് നെവില്ലെ അഭിപ്രായപ്പെടുന്നത്. ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നെവില്ലെയുടെ പ്രതികരണം.

''മികച്ച പരിശീലകനായ അദ്ദേഹം ഗെയിമിനെ എങ്ങനെ സമീപിക്കുന്നു എന്നതില്‍ എല്ലാ രീതിയിലും അഗ്രഗണ്യനാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം കടുപ്പക്കാരനാണ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു കടുപ്പമേറിയ മാനേജറെ ആവശ്യമാണ്'' നെവില്ലെ പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ തിരയുന്ന യുണൈറ്റഡ് രണ്ട് പേര്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പി.എസ്.ജിയുടെ അര്‍ജന്റീനന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ, അയാക്‌സിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് എന്നിവരുടെ പേരാണ് പ്രധാനമായും പറഞ്ഞ് കേൾക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ് എന്നിവരോട് കിടപിടിക്കുന്ന പരിശീലകൻ യുണൈറ്റഡിന് വേണമെന്നും നെവില്ലെ അഭിപ്രായപ്പെട്ടു.

പ്രകടനം മോശമായതിനെ തുടര്‍ന്ന് നോര്‍വീജിയന്‍ പരിശീലകനായിരുന്നു ഒലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ കഴിഞ്ഞ നവംബറിൽ യുണൈറ്റഡ് പുറത്താക്കിയിരുന്നു. പിന്നീട് റാല്‍ഫ് റാങ്‌നിക്കിനെ താല്‍ക്കാലിക പരിശീലകനായി ചുവന്ന ചെകുത്താന്‍മാര്‍ നിയമിക്കുകയായിരുന്നു.


facebooktwitterreddit