മാഞ്ചസ്റ്റർ സിറ്റിയിലായിരുന്നെങ്കിൽ റൊണാൾഡോ ടീമിലിടം നേടില്ലെന്ന് ഗാരി നെവിൽ


മാഞ്ചസ്റ്റർ സിറ്റിയിലായിരുന്നെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം നേടുമായിരുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ഗാരി നെവിൽ. ഇന്നു മാഞ്ചസ്റ്റർ ഡെർബി നടക്കാനിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സിറ്റിയുടെയും സംയുക്ത ഇലവൻ തിരഞ്ഞെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. നെവിലിന്റെ സംയുക്ത ഇലവനിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോലും ഇടം പിടിച്ചുമില്ല.
"ഡയസ്, ലപോർട്ടെ, കാൻസലോ, വാക്കർ എന്നിവരെ ഞാൻ പരിഗണിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്ക് ഫോറിനേക്കാൾ മികച്ചവരാണിവർ. മധ്യനിരയിൽ റോഡ്രി, ഫെർണാണ്ടിന്യോ എന്നിവർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോൾഡിങ് മിഡ്ഫീൽഡർമാരേക്കാൾ മികച്ച താരങ്ങളാണ് ഇവർ രണ്ടു പേരും."
Would Ronaldo get into Manchester City's XI? ?@GNev2 thinks @MicahRichards has bottled it ?
— Sky Bet (@SkyBet) March 5, 2022
Click below to watch the full Agree to Disagree ahead of the Manchester derby ? @ladbible
"ബെർണാഡോ സിൽവ, ഗുൻഡോഗൻ - ബ്രൂണോ മാത്രമാണ് കഴിഞ്ഞ 12-18 മാസങ്ങളെടുത്താൽ പരിഗണിക്കേണ്ടയാൾ - പക്ഷെ ഡി ബ്രൂയ്ൻ, ബെർണാഡോ സിൽവ, മഹ്റസ്, ഫോഡൻ, സ്റ്റെർലിങ്... എനിക്ക് ബെർണാർഡോ സിൽവയുടെയോ ഡി ബ്രൂയ്ന്റെയോ മുന്നിൽ ബ്രൂണോയെ അണിനിരത്താൻ കഴിയില്ല. ഇതിലിപ്പോൾ റൊണാൾഡോയെ ഉൾപ്പെടുത്താനുമാവില്ല." നെവിൽ തന്റെ ഇലവനെക്കുറിച്ച് ലാഡ്ബൈബിളിനോട് പറഞ്ഞു.
അതേസമയം മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ മികാ റിച്ചാർഡ്സ് നെവിലിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി ടീമിലായിരുന്നെങ്കിൽ ഇപ്പോൾ തന്നെ ഇരുപതോ ഇരുപത്തിയഞ്ചോ ഗോളുകൾ നേടിയിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുള്ള മറുപടിയായി ഫോഡൻ, മഹ്റസ്, സ്റ്റെർലിങ്, ഡി ബ്രൂയ്ൻ എന്നിവരിൽ ആരെ ഒഴിവാക്കി റൊണാൾഡോയെ ഉൾപ്പെടുത്തുമെന്നാണ് നെവിൽ ചോദിച്ചത്.
2022 പിറന്നതിനു ശേഷം റൊണാൾഡോയുടെ ഫോമിൽ വളരെ ഇടിവുണ്ടായിട്ടുണ്ട്. പുതിയ വർഷത്തിൽ പത്തു മത്സരങ്ങളിൽ താരം കളിക്കാനിറങ്ങിയെങ്കിലും ബ്രൈറ്റനെതിരെ മാത്രമാണ് താരത്തിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞത്. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനങ്ങളും ശക്തമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.