ഗരത് ബെയിലിനോട് റയല്‍ മാഡ്രിഡ് വിടാന്‍ ആവശ്യപ്പെട്ട് കുടുബവും സുഹൃത്തുക്കളും

റയല്‍ മാഡ്രിഡിന്റെ വെയില്‍സ് താരം ഗരത് ബെയിലിനോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ട് താരത്തിന്റെ കുടുംബവും സുഹൃത്തുക്കളും. ഈ സീസണ് അവസാനത്തോടെ റയല്‍ മാഡ്രിഡില്‍ കരാര്‍ അവസാനിക്കുന്ന ബെയിലിനോട് പരിപൂര്‍ണ അന്തസോടെയും അഭിമാനത്തോടെയും ക്ലബ് വിടാനാണ് കുടുബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്.
കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമില്‍ ലോണില്‍ കളിച്ചതിന് ശേഷം ബെയില്‍ ഈ സീസണിൽ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പരുക്കും കൊവിഡും കാരണം ഈ സീസണിലും താരത്തിന് റയലില്‍ അവസരം ലഭിച്ചിട്ടില്ല. ഈ സീസണോടെ ബെയിലിന്റെ റയല്‍ മാഡ്രിഡിലെ നീണ്ട ഒന്‍പത് വര്‍ഷത്തെ കരിയറിനാകും അവസാനമാവുക.
2014ല്‍ ബെയിലിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ പരിശീലകനായിരുന്ന ആന്‍സലോട്ടി ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിന് ശേഷം ബെയിലിന് കൂടുതൽ പരിഗണന പരിഗണിക്കുന്നുണ്ടെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്ലബിന്റെ 13 കിരീടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ പിന്‍വാതിലിലൂടെ വിടുകയല്ല വേണ്ടതെന്നും മതിയായ അഭിമാനത്തോടെ ക്ലബ് വിടാന്‍ അനുവദിക്കണെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ആവശ്യമെന്നും മാര്‍ക്കയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ബെയില്‍ നേരത്തെ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം ഇപ്പോള്‍ കളി തുടരാനാണ് തീരുമാനം. ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനൊപ്പം കളിക്കണമെന്ന കാരണത്താല്‍ താരം കളി തുടരാനാണ് സാധ്യത. 2016 യൂറോ കപ്പില്‍ വെയില്‍സിന്റെ നിരയിലെ പ്രധാന റോളുള്ള താരമായിരുന്നു ബെയില്‍.
2020ലെ യൂറോ കപ്പിലും ബെയിലിന്റെ കീഴില്‍ വെയില്‍സിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. ഇനി 2022ല്‍ ഖത്തറിലേക്ക് കണ്ണുവെക്കുന്ന ബെയില്‍ മറ്റേതെങ്കിലും ക്ലബില്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തങ്ങളുടെ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്ത വെയിൽസിന് പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത അവസരമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.