Transfers

ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനും അത്ലറ്റികോ മാഡ്രിഡിനും അവസരം, ആഴ്‌സണലിനു തിരിച്ചടി

Sreejith N
Gabriel Jesus Offered To Real Madrid And Atletico Madrid
Gabriel Jesus Offered To Real Madrid And Atletico Madrid / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനും അത്ലറ്റികോ മാഡ്രിഡിനും അവസരം. ഗബ്രിയേൽ ജീസസിന്റെ ഏജന്റ് ഈ രണ്ടു ക്ലബുകളെയും സമീപിച്ചുവെന്നും ബ്രസീലിയൻ താരത്തിന്റെ സേവനം ഓഫർ ചെയ്‌തുവെന്നും കദേന സെറിന്റെ ആന്റൺ മീന റിപ്പോർട്ടു ചെയ്യുന്നു.

പ്രതിവർഷം അഞ്ചു മില്യൺ യൂറോയാണ് ഈ ക്ലബുകളോട് പ്രതിഫലമായി ഏജന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അത്ലറ്റികോ മാഡ്രിഡ് ഈ ഓഫർ പൂർണമായും തള്ളിക്കളഞ്ഞു. ബ്രസീലിയൻ താരം അടുത്ത സീസണിലെ അവരുടെ പദ്ധതികളിൽ ഇല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

അതേസമയം റയൽ മാഡ്രിഡിന് ജീസസിനെ സ്വന്തമാക്കാൻ ചെറിയ താൽപര്യമുണ്ടെന്ന് അതെ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ നോൺ യൂറോപ്യൻ താരമായതിനാൽ ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് ബുദ്ധിമുട്ടാണ്. ഒരു ക്ലബിൽ മൂന്നു നോൺ യൂറോപ്യൻ താരങ്ങളെ ഉണ്ടാകാവൂ എന്നിരിക്കെ നിലവിൽ വിനീഷ്യസ്, മിലിറ്റാവോ, റോഡ്രിഗോ എന്നിവർ ആ സ്ഥാനങ്ങളിലുണ്ട്.

വിനീഷ്യസ് ജൂനിയറിന് അടുത്തു തന്നെ സ്‌പാനിഷ്‌ പാസ്പോർട്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങിനെ സംഭവിച്ചാൽ ജീസസിനെ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിയും. റയലിനെ സംബന്ധിച്ച് ജീസസ് ടീമിലെത്തുന്നത് മികച്ചൊരു നീക്കമാണ്. മുപ്പത്തിനാല് വയസുള്ള ബെൻസിമക്ക് ബാക്കപ്പായും അല്ലാതെയും താരത്തെ ഉപയോഗിക്കാൻ കഴിയും.

ഒരു വർഷം മാത്രം മാഞ്ചസ്റ്റർ സിറ്റി കരാറിൽ ബാക്കി നിൽക്കെയാണ് ജീസസ് ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. ആഴ്‌സണലാണ് താരത്തിനായി സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നത്. എന്നാൽ റയൽ മാഡ്രിഡ് രംഗത്തു വന്നാൽ ആഴ്‌സനലിന്റെ മോഹങ്ങൾ അവസാനിക്കാനുള്ള സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit