Chelsea News

ജീസസിന്റെ ആഴ്‌സനലിലേക്കുള്ള ട്രാൻസ്ഫർ ഹൈജാക്ക് ചെയ്യാൻ ചെൽസി ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Haroon Rasheed
Jesus' agent has claimed Chelsea tried to hijack Arsenal transfer
Jesus' agent has claimed Chelsea tried to hijack Arsenal transfer / James Williamson - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ആഴ്‌സനലിലെത്തിയ ഗബ്രിയേല്‍ ജീസസിന്റെ ട്രാന്‍സ്ഫറിനെ ഹൈജാക്ക് ചെയ്യാന്‍ ചെല്‍സി അവസാന സമയംവരെ കഠിന ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ജീസസിന്റെ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെയായിരുന്നു 45 മില്യന്‍ പൗണ്ടിന് സിറ്റിയുടെ മുന്നേറ്റത്തിലെ ബ്രസീലിയന്‍ താരമായിരുന്ന ജീസസ് ആഴ്‌സനലിനൊപ്പം ചേര്‍ന്നത്.

"ആഴ്‌സനലിലേക്കുള്ള നീക്കത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച ടീമുകളിലൊന്നാണ് ചെല്‍സി. അവസാന നാളുകളില്‍ ജീസസിനെ ലഭിക്കാന്‍ ചെല്‍സി കഠിന ശ്രമം നടത്തി. അപ്പോഴേക്കും, ഞങ്ങള്‍ ഞങ്ങളുടെ പുതിയ പ്രൊജക്ട് തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു," ഫ്രെഡി പാക്‌സ്‌ടോണിനോട് ജീസസിന്റെ ഏജന്റായ മാഴ്‌സലോ പെറ്റിനാറ്റി പറഞ്ഞു.

ആഴ്‌സനലിലേക്ക് ചേക്കേറിയ ജീസസ് പ്രീ-സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ക്ലബിന് വേണ്ടി പുറത്തെടുക്കുന്നത്. എവര്‍ട്ടണെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു ജീസസ്.

അതേ സമയം, ഈ സീസണില്‍ ചെല്‍സി ലക്ഷ്യം വെച്ച കൂടുതല്‍ താരങ്ങളെയും അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ലീഡ്‌സില്‍ നിന്ന് ബ്രസീലിയന്‍ താരം റഫീഞ്ഞയെ ബ്ലൂസ് ലക്ഷ്യമിട്ടിരുന്നെങ്കിലും താരത്തെ ബാഴ്‌സലോണ ടീമിലെത്തിക്കുകയായിരുന്നു.

നഥാന്‍ അകെ, ഒസ്മാന്‍ ഡംബലെ, മാത്തിയാസ് ഡി ലിറ്റ് തുടങ്ങിയവരെല്ലാം ചെല്‍സിയുടെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാല്‍ ഈ നീക്കങ്ങളൊന്നും നടന്നില്ല. എങ്കിലും റഹീം സ്റ്റിര്‍ലിങ്, കലിഡൗ കൂലിബാലി എന്നിവരെ ചെല്‍സിക്ക് ടീമിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലേക്ക് താരത്തെ എത്തിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ചെല്‍സിയെന്നാണ് 90min മനസിലാക്കുന്നത്. അതിനായി പി.എസ്.ജിയുടെ ഫ്രഞ്ച് താരം പ്രസനല്‍ കിംപെമ്പെയായണ് ബ്ലൂസ് ലക്ഷ്യമിട്ടിരിക്കുന്നത്.


facebooktwitterreddit