Football in Malayalam

ബാഴ്‌സലോണയിൽ തുടരാൻ തീരുമാനിച്ച് ഫ്രങ്കി ഡി യോങ്

Haroon Rasheed
FC Barcelona v Club Atletico de Madrid - La Liga Santander
FC Barcelona v Club Atletico de Madrid - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് മിഡ്ഫീല്‍ഡര്‍ ഫ്രങ്കി ഡി യോങ് ക്ലബില്‍ തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറെ കാലമായി ഡി യോങ്ങിന്റെ ബാഴ്‌സയിലെ ഭാവിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ, ബാഴ്‌സലോണയിൽ തുടരാനാണ് താരം പദ്ധതിയിടുന്നതെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണയുടെ മുന്‍ ഡച്ച് പരിശീലകനായ റൊണാള്‍ഡ് കൊമാന്‍ ടീം വിട്ടത് മുതല്‍ ഡി യോങ്ങിന്റെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പുതിയ പരിശീലകനായി സാവി എത്തിയപ്പോഴും ഡി യോങ്ങിന്റെ ഭാവി ചോദ്യ ചിന്നമായിരുന്നു. ഇതോടെ താരം ക്ലബ് മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതോടെയാണ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ലിവര്‍പൂള്‍, ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ ഡി യോങ്ങിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡി യോങ്ങിന് ബാഴ്‌സലോണയില്‍ ഭാവിയുണ്ടെന്ന കാര്യം എറെക്കുറെ ഉറപ്പായി. സാവിയുടെ ദീര്‍ഘകാല പദ്ധതികളില്‍ ഇപ്പോള്‍ ഡി യോങ്ങും പങ്കാളിയാണ്. അതിനാലാണ് താരം കാറ്റാലന്‍ ക്ലബില്‍ തുടരാന്‍ തീരുമാനിച്ചത്.

ബാഴ്‌സയുടെ മധ്യനിരയില്‍ യുവതാരം ഗവി, നിക്കോ എന്നിവരും ഉണ്ടെങ്കിലും സാവിക്ക് കീഴില്‍ മതിയായ ഇടംലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡച്ച് താരം. 2026 വരെ ഡി യോങ്ങിന് ബാഴ്‌സലോണയില്‍ കരാറുണ്ട്. 2019ല്‍ അയാക്‌സില്‍ നിന്ന് 75 മില്യന്‍ യൂറോ നല്‍കി സ്വന്തമാക്കിയ ഡിയോങ്ങിന്റെ ഇപ്പോഴത്തെ റിലീസ് ക്ലോസ് 400 മില്യന്‍ യൂറോയാണ്. ബാഴ്‌സലോണക്ക് വേണ്ടി 120 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരമാണ് ഡി യോങ്ങ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit