മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങളെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് ഫ്രെഡ്

Fred has hit out at 'fake' reports of Man Utd unrest
Fred has hit out at 'fake' reports of Man Utd unrest / JOSE JORDAN/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങളെന്ന വാർത്തകൾക്കെതിരെ ക്ലബിന്റെ മധ്യനിര താരം ഫ്രെഡ്. ഇത്തരം വാർത്തകളെ 'വ്യാജം' എന്ന് വിശേഷിപ്പിച്ച ഫ്രെഡ്, താൻ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും, ക്ലബ് വിടുക എന്ന സാധ്യത ഇത് വരെ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരേയുള്ള സമനില, വോള്‍വ്‌സിനെതിരേയുള്ള തോല്‍വി എന്നിവക്ക് ശേഷം യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു എന്ന തരത്തില്‍ നിരവധി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 17 താരങ്ങൾ അതൃപ്തരാണെന്നും, അതിൽ 11 താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുണ്ടെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെയാണ് ഫ്രഡ് പരസ്യമായി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

"കുറച്ച് ദിവസങ്ങളായി ഞാനും മറ്റു മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലീറ്റുകളുമായി ബന്ധപ്പെട്ടുള്ള ഒരുപാട് വ്യാജ വാർത്തകൾ ഞാൻ വായിച്ചിട്ടുണ്ട്. വിവാദമായ കാര്യങ്ങള്‍ക്ക് മറുപടി പറയുന്നത് എന്റെ ശീലമല്ല, പക്ഷെ ഇത്തവണ ഞാന്‍ മറപടി പറയും," ഫ്രെഡ് ട്വിറ്ററില്‍ കുറിച്ചു. "ഞാന്‍ ഇവിടെ വളരെ സന്തുഷ്ടനാണെന്നും, അതൃപ്‌തിയും ക്ലബ് വിടാനുള്ള സാധ്യതയും ഞാന്‍ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നും പറയാന്‍ ആഗ്രഹിക്കുന്നു. വ്യാജ വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെടരുത്. ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾ വളരെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നത് തുടരും."

പ്രീമിയർ ലീഗിൽ വോൾവ്‌സിന് എതിരെയുള്ള തോല്‍വിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങള്‍ക്കെതിരേ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. 15ന് ആസ്റ്റണ്‍ വില്ലക്കെതിരേയുള്ള മത്സരത്തിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ചുവന്ന ചെകുത്താന്‍മാര്‍ ഇപ്പോള്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.