ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷയത്തിൽ നിലപാട് മാറ്റി ഫ്രെഡ്

ലയണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ച താരമെന്ന വിഷയത്തില്‍ നിലപാട് മാറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം ഫ്രെഡ്. ഈ വിഷയത്തിൽ മെസ്സിയെ താൻ തിരഞ്ഞെടുക്കാറുണ്ടായിരുന്നെന്ന് സമ്മതിച്ച ഫ്രെഡ്, എന്നാൽ ഇപ്പോൾ റൊണാൾഡോയെയാണ് താൻ തിരഞ്ഞെടുക്കുക എന്ന് വ്യക്തമാക്കി. ടിഎൻടി സ്പോർട്സ് ബ്രസീലിനോട് സംസാരിക്കുകയായിരുന്നു താരം.
റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഈ വിഷയത്തിലെ തന്റെ അഭിപ്രായം മാറിയതെന്നും ഫ്രെഡ് വെളിപ്പെടുത്തി. "ഞാന്‍ മെസ്സി എന്ന് പറയാറുണ്ടായിരുന്നു, അത് (മെസ്സിയുടേത്) ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്ന ഒരു ശൈലിയാണ്,' ഫ്രെഡ് ടി.എന്‍.ടി സ്‌പോര്‍ട്‌സ് ബ്രസീലിന് [via മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്] നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"എന്നാല്‍ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചതിന് ശേഷം, തന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ചെലുത്തുന്ന അധ്വാനത്തിന്റെ അളവ് എനിക്ക് അടുത്ത് കാണാന്‍ കഴിയും. പിച്ചില്‍, അവന്‍ എല്ലായ്‌പ്പോഴും ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഒരു കളിയെ മാറ്റിമറിക്കാന്‍ ഏറ്റവും ഉയര്‍ന്ന കഴിവുള്ള കളിക്കാരനാണ് അവന്‍.
"ഞാന്‍ ഇപ്പോള്‍ അവനെ [മെസ്സിക്ക് പകരം] തിരഞ്ഞെടുക്കുന്നു, അവന്‍ പിച്ചിന് അകത്തും പുറത്തും ഒരു അസാധാരണ വ്യക്തിയാണ്. എല്ലാ ദിവസവും അവന്‍ ജോലി ചെയ്യുന്നു. എല്ലാ ദിവസവും അവൻ കൂടുതൽ മെച്ചപ്പെടാൻ വേണ്ടി പ്രവർത്തിക്കുന്നു, അത് നമുക്കെല്ലാവർക്കും, പ്രത്യേകിച്ച് യുവകളിക്കാർക്ക് ഒരു പ്രചോദനമെന്ന നിലയിൽ പ്രധാനമാണ്. അവൻ ഒരു മാതൃകയാണ്," ഫ്രെഡ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.