Football in Malayalam

അടുത്ത ബാലൺ ഡി ഓർ ജേതാവിനെ വെളിപ്പെടുത്തിയെന്ന വിഷയത്തില്‍ മൗനം വെടിഞ്ഞ് അധികൃതർ

Haroon Rasheed
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris / Kristy Sparow/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക് ലഭിക്കുമെന്ന കാര്യം സംഘാടകര്‍ അദ്ദേഹത്തെ അറിയിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കർ ഫെറെ. മെസ്സിയായിരിക്കും 2021ലെ ബാലൺ ഡി ഓര്‍ ജേതാവ് എന്ന കാര്യം അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചുവെന്ന് പോർച്ചുഗീസ് ടെലിവിഷൻ ചാനലായ ആർടിപി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മാസം അവസാനം നടക്കുന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് സ്വീകരിക്കുമെന്നും വാര്‍ത്ത നൽകുമെന്നും പോർച്ചുഗീസ് മാധ്യമം വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി ഫെറെ രംഗത്തെത്തിയത്. "കഴിഞ്ഞ പത്ത് ദിവസങ്ങളായി ഒരുപാട് അസംബന്ധങ്ങൾ നമ്മൾ കണ്ടു," അഭ്യൂഹങ്ങളോട് പ്രതികരിച്ച് കൊണ്ട് ഫെറെ ബിൽഡിനോട് പറഞ്ഞു.

നവംബര്‍ 29ന് പാരിസില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ആരാണ് പുതിയ ബാലൺ ഡി ഓര്‍ ജേതാവെന്ന കാര്യം പ്രഖ്യാപിക്കുക. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം ബാലന്‍ ഡി ഓര്‍ നല്‍കിയിരുന്നില്ല. ഈ വര്‍ഷം കൂടി മെസ്സിക്ക് ബാലന്‍ ഡി ഓര്‍ ലഭിക്കുകയാണെങ്കില്‍ താരത്തിന്റെ ഏഴാമത് അവാര്‍ഡാകും അത്. മെസ്സിയെ കൂടാതെ ബയേണ്‍ മ്യൂണിക്കിന്റെയും പോളണ്ടിന്റെയും താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും, ഫ്രാന്സിന്റെയും റയൽ മാഡ്രിഡിന്റെയും കരിം ബെൻസിമ, ഇറ്റലിയുടെയും ചെൽസിയുടെയും ജോർജീഞ്ഞോ എന്നിവരും അവാർഡ് നേടാൻ സാധ്യത കൽപിക്കപ്പെടുന്നവരാണ്.

ബാഴ്‌സലോണ വിട്ട് പി.എസ്.ജിയില്‍ എത്തുന്നതിന് മുന്‍പുള്ള സീസണില്‍ ലാ ലിഗയിലെ ടോപ് സ്‌കോററാകാനും അർജന്റീനക്കൊപ്പം കോപ അമേരിക്ക കിരീടം സ്വന്തമാക്കാൻ കഴിഞ്ഞതും മെസ്സിയുടെ സാധ്യത ഉയർത്തുന്നു.


facebooktwitterreddit