Football in Malayalam

റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതു കൊണ്ട് സ്പാനിഷ് ക്ലബിനുള്ള നാല് പ്രധാന ഗുണങ്ങൾ

Sreejith N
2018ലാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത്
2018ലാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത് / David Ramos/Getty Images
facebooktwitterreddit

ഈ സീസണിൽ യുവന്റസിന് പ്രധാന കിരീടങ്ങളിൽ ഭൂരിഭാഗവും നേടാൻ സാധ്യത നഷ്ടപ്പെട്ട സാഹചര്യത്തിലെത്തി നിൽക്കെ റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പോർച്ചുഗൽ താരം യുവന്റസ് വിടാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കെ, താരത്തെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി ക്ലബുകൾക്കാണ്.

റൊണാൾഡോയുടെ തിരിച്ചു വരവിനെ സിനദിൻ സിദാൻ സ്വാഗതം ചെയ്‌ത സാഹചര്യത്തിൽ ലോസ് ബ്ലാങ്കോസിലേക്ക് ഇതിഹാസതാരം മടങ്ങിയെത്താനാണ് കൂടുതൽ സാധ്യത. യുവന്റസ് മോശം ഫോമിലാണെങ്കിലും തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന റൊണാൾഡോ തിരിച്ചെത്തിയാൽ റയലിനത് നിരവധി നേട്ടങ്ങൾ നൽകും. അതിൽ തന്നെ നാല് പ്രധാന ഗുണങ്ങൾ ഇവയാണ്.

1. റൊണാൾഡോയുടെ ഗോളടിമികവ്

Juventus v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Chris Ricco/Getty Images

റയലിനൊപ്പമുണ്ടായിരുന്നപ്പോഴും പിന്നീട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും റൊണാൾഡോയെ ഗോൾവേട്ടയിൽ മറികടക്കാൻ ഒരു സഹതാരത്തിനും കഴിഞ്ഞിട്ടില്ല. ഒരു സീസണിൽ ഏറ്റവും ചുരുങ്ങിയത് മുപ്പതു ഗോളുകളെങ്കിലും അടിച്ചു കൂട്ടാൻ കഴിയുന്ന ഒരു താരത്തിന്റെ സാന്നിധ്യം ഏതൊരു ക്ലബും ആഗ്രഹിക്കുന്നതാണ്.

2. വിജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹം

Cristiano Ronaldo
Cagliari Calcio v Juventus - Serie A / Enrico Locci/Getty Images

റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നെണ്ണമുൾപ്പെടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. പ്രബലരായ എതിരാളികൾ പലകുറി മുന്നിൽ വന്നിട്ടും അവരെയെല്ലാം മറികടക്കാൻ റയലിന് ഊർജ്ജം നൽകിയിട്ടുള്ളത് റൊണാൾഡോയുടെ ആത്മവിശ്വാസവും കീഴടങ്ങാൻ സമ്മതിക്കാത്ത മനസുമാണ്. തന്റെ ആത്മവിശ്വാസം സഹതാരങ്ങൾക്കു കൂടി പകർന്നു നൽകാനും താരത്തിന് കഴിയുന്നു.

3. താരത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് സിദാനറിയാം

FBL-EUR-C1-LIVERPOOL-REAL MADRID
FBL-EUR-C1-LIVERPOOL-REAL MADRID / LLUIS GENE/Getty Images

റൊണാൾഡോയും സിദാനും ഒന്നിച്ചു ചേർന്ന മൂന്നു വർഷങ്ങളിൽ ഇരുവരും യൂറോപ്പിൽ ചരിത്രം കുറിക്കുകയുണ്ടായി. എന്നാൽ ഇരുവരും പിരിഞ്ഞതിന് ശേഷം പിന്നീട് ആ ആധിപത്യം ആവർത്തിക്കാൻ രണ്ടു പേർക്കും കഴിഞ്ഞിട്ടില്ല. റൊണാൾഡോയെ ഏറ്റവും അപകടകാരിയാക്കി മാറ്റി കളിക്കളത്തിലേക്ക് അഴിച്ചു വിടാനുള്ള കഴിവ് നേരത്തെ തെളിയിച്ചിട്ടുള്ള സിദാനൊപ്പം റൊണാൾഡോ വീണ്ടുമൊരുമിക്കുന്നത് മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് റയലിനെ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

4. മാർക്കറ്റിങ് സംബന്ധമായ നേട്ടങ്ങൾ

FBL-REALMADRID-RONALDO
FBL-REALMADRID-RONALDO / GERARD JULIEN/Getty Images

റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം ഇറ്റാലിയൻ ക്ലബിന്റെ മാർക്കറ്റ് വാല്യൂ, സോഷ്യൽ മീഡിയ ഫോളോവേഴ്സ് എന്നിവയടക്കം നിരവധി മേഖകളിൽ വലിയ കുതിപ്പാണുണ്ടായത്. വയസു മുപ്പത്തിയാറായെങ്കിലും ഇപ്പോഴും ലോകഫുട്ബോളിന്റെ മുഖമായ ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ അത് റയലിന് കൂടുതൽ വരുമാനം നൽകുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

facebooktwitterreddit