Football in Malayalam

ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണ ഒഴിവാക്കേണ്ട നാലു താരങ്ങൾ

Sreejith N
Players Barcelona have to sell in order to accommodate Ferran Torres
Players Barcelona have to sell in order to accommodate Ferran Torres / 90min
facebooktwitterreddit

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം ആവേശം നൽകിയ ട്രാൻസ്‌ഫറായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസിന്റേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ പ്രതിഭയുള്ള ഒരു യുവതാരത്തെ ക്ലബ് ഇത്ര നേരത്തെ സ്വന്തമാക്കുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ താരത്തെ സ്വന്തമാക്കിയെങ്കിലും ഇതുവരെയും ടീമിനൊപ്പം രജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്കു കഴിഞ്ഞിട്ടില്ലെന്നതാണ് ആരാധകർക്ക് ഇപ്പോൾ നിരാശ നൽകുന്നത്.

ലാ ലിഗ ഏർപ്പെടുത്തിയ സാലറി ക്യാപ്പാണ് ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്കു മുന്നിൽ തടസമായി നിൽക്കുന്നത്. ലാ ലിഗ നിയമങ്ങൾ പ്രകാരം സ്‌പാനിഷ്‌ താരത്തെ ടീമിന്റെ ഭാഗമാക്കി കളിപ്പിക്കാൻ ഇറക്കണമെങ്കിൽ നിലവിൽ ടീമിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കി ബാഴ്‌സലോണ വേതനബിൽ കുറക്കേണ്ടതുണ്ട്. അതു പരിഗണിക്കുമ്പോൾ ഫെറൻ ടോറസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒഴിവാക്കേണ്ട താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. സാമുവൽ ഉംറ്റിറ്റി

Samuel Umtiti
CA Osasuna v FC Barcelona - La Liga Santander / Quality Sport Images/GettyImages

ബാഴ്‌സലോണയുടെ ആദ്യ ഇലവനിൽ നിന്നും വളരെ നേരത്തെ തന്നെ ഒഴിവാക്കപ്പെട്ട സാമുവൽ ഉംറ്റിറ്റിയെ ഒഴിവാക്കാൻ ക്ലബ് പല തവണ ശ്രമിച്ചെങ്കിലും താരം പോകാൻ തയ്യാറായിരുന്നില്ല. എന്നാൽ ആഴ്ച്ചയിൽ രണ്ടു ലക്ഷത്തിലധികം പൗണ്ട് ശമ്പളം വാങ്ങുന്ന താരത്തെ ഈ ജനുവരിയിൽ ഒഴിവാക്കിയില്ലെങ്കിൽ അത് ടീമിന് കനത്ത തിരിച്ചടി തന്നെയായിരിക്കും നൽകുക.

2. ഫിലിപ്പെ കുട്ടീന്യോ

Phillipe Coutinho
FC Barcelona v Elche CF - La Liga Santander / Quality Sport Images/GettyImages

ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറിൽ ക്ലബിലെത്തിയ താരത്തിന് ഇതുവരെയും തന്റെ പ്രതിഭ സ്പെയിനിൽ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. 2023 വരെ കരാറുള്ള ബ്രസീലിയൻ താരത്തിന് ഒരു വർഷത്തിൽ 19.7 മില്യൺ പൗണ്ടോളമാണ് ബാഴ്‌സലോണ വേതനമായി നൽകുന്നത്. കുട്ടീന്യോയെ ഒഴിവാക്കിയാൽ തന്നെ ബാഴ്‌സലോണയ്ക്ക് വേതനബില്ലിൽ വലിയൊരു ആശ്വാസമാണ് ലഭിക്കുക.

3. ലൂക്ക് ഡി ജോംങ്

Luuk De Jong
RCD Mallorca v FC Barcelona - La Liga Santander / Quality Sport Images/GettyImages

റൊണാൾഡ്‌ കൂമാന്റെ അഭ്യർത്ഥന മാനിച്ച് ടീമിലെത്തിച്ച മുൻ സെവിയ്യ താരം കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സലോണക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തെ ഒഴിവാക്കിയാൽ ഒരു വർഷത്തിൽ പന്ത്രണ്ടു ലക്ഷം പൗണ്ടോളം ബാഴ്‌സലോണക്ക് ഒഴിവായി കിട്ടുമെന്നതിനു പുറമെ ട്രാൻസ്‌ഫർ ഫീസ് ഇനത്തിലും ചെറിയൊരു തുക ലഭിക്കും. എന്നാൽ കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം സാവിയുടെ മനസു മാറ്റുമോയെന്നു കണ്ടറിയണം.

4. യൂസഫ് ഡെമിർ

Yusuf Demir
FC Barcelona v SL Benfica: Group E - UEFA Champions League / Quality Sport Images/GettyImages

റാപിഡ് വിയന്നയിൽ നിന്നും ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ യുസഫ് ഡെമിറിനു പക്ഷെ തനിക്ക് ലഭിച്ച അവസരം മുതലെടുത്ത് സീനിയർ ടീമിലെ സ്ഥിരസാന്നിധ്യമായി മാറാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനു വേണ്ടി ബാഴ്‌സലോണ ഒഴിവാക്കാൻ പരിഗണിക്കുന്ന പ്രധാന പേര് താരത്തിന്റേതു തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit