Football in Malayalam

2022ൽ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്ന നാല് പ്രധാന താരങ്ങൾ

By Krishna Prasad
SL Benfica v FC Barcelona: Group E - UEFA Champions League
SL Benfica v FC Barcelona: Group E - UEFA Champions League / David Ramos/Getty Images
facebooktwitterreddit

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ നിലവിൽ കടുത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സിയെ നഷ്ടമായ കാറ്റലൻ ക്ലബ് 2021/22 സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പതറുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഈ പ്രതിസന്ധികൾക്കിടയിലും ബാഴ്‌സലോണയിൽ നിരവധി മികച്ച താരങ്ങളുണ്ട്. എന്നിരുന്നാലും അവരിൽ ചിലരുടെ കരാറുകൾ അടുത്തിടെ തന്നെ അവസാനിക്കാൻ പോവുകയാണ്. 2022ൽ ബാഴ്‌സയുമായുള്ള നിലവിലെ കരാർ അവസാനിക്കുന്ന നാല് പ്രധാന താരങ്ങൾ ഇവരാണ്.

പെഡ്രി

ബാഴ്സലോണയുടെ ഭാവി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് പെഡ്രി. 2020-21 സീസണിൽ ബാഴ്‌സലോണ മധ്യനിരയിലെ സ്ഥിരസാന്നിധ്യമായിരുന്ന താരം, മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

ക്ലബ്ബിന് വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിയും പ്രതീക്ഷ നൽകുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ താരം നടത്തിയ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.

അൻസു ഫാത്തി

Ansu Fati
Ansu Fati / Denis Doyle/Getty Images

ലോകത്ത് ഏറ്റവുമധികം വാഴ്ത്തപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം അൻസു ഫാത്തി. മെസ്സിയുടെ പിൻഗാമി എന്നാണ് ബാഴ്സലോണ ആരാധകർ ഇദ്ദേഹത്തിനെ വിശേഷിപ്പിക്കുന്നത്.

പരിക്കേറ്റ് കളത്തിന് പുറത്തായിരുന്ന താരം അടുത്തിടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. എന്തുവിലകൊടുത്തും താരത്തിനെ നിലനിർത്തേണ്ടത് ബാഴ്സലോണക്ക് വളരെ അനിവാര്യമാണ്.

ഉസ്മാൻ ഡെംബെലെ

Ousmane Dembele
Ousmane Dembele / Quality Sport Images/Getty Images

2017ൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കിയ താരം, കാറ്റലൻ ക്ലബിൽ ഇത് വരെയും പ്രതീക്ഷക്കൊത്തുയർന്നിട്ടില്ല. അടുത്ത വർഷം ബാഴ്‌സയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരത്തിൽ യുവന്റസ് ഉൾപ്പെടെയുള്ള ക്ലബുകൾക്ക് താല്പര്യമുണ്ട്.

സെർജി റോബർട്ടോ

Sergi Roberto
Sergi Roberto / Denis Doyle/Getty Images

തന്റെ 18ആം വയസിൽ ബാഴ്‌സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം, സ്പാനിഷ് ക്ലബിന് വേണ്ടി 300ൽ പരം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബിന് വേണ്ടി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന റോബർട്ടോയെ സീസണിന്റെ തുടക്കത്തിൽ ടീമിന്റെ നാല് ക്യാപ്റ്റൻമാരിൽ ഒരാളായി തിരഞ്ഞെടുക്കപെട്ടിരുന്നു. ഇത് താരത്തിന് ബാഴ്‌സയിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നു.


facebooktwitterreddit