Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ ഒരുങ്ങുന്ന റാങ്നിക്കിനെ വിമർശിച്ച് ലോക്കോമോട്ടീവ് മോസ്കോയുടെ മുൻ പ്രസിഡന്റ്

Ali Shibil Roshan
Rangnick has been criticised by former Lokomotiv Moscow president
Rangnick has been criticised by former Lokomotiv Moscow president / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനാവാൻ ലോക്കോമോട്ടീവ് മോസ്കോയിലെ തന്റെ ഹെഡ് ഓഫ് സ്പോർട്സ് & ഡെവലപ്മെന്റ് സ്ഥാനം വിടാൻ ഒരുങ്ങുന്ന റാൽഫ് റാങ്നിക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് റഷ്യൻ ക്ലബിന്റെ മുൻ പ്രസിഡന്റ് ആയ നിക്കോളായ് നൗമോവ്.

റാങ്നിക്കിനെ ഒരു 'വ്യാപാരി' എന്ന് വിശേഷിപ്പിച്ച നൗമൗവ്, അദ്ദേഹം ഫുട്ബോൾ കുറിച്ച് കാര്യമാക്കുന്നില്ലെന്നും, കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് അദ്ദേഹം ലോക്കോമോട്ടീവ് മോസ്കോ വിടുന്നതെന്നും ആരോപിച്ചു.

"ഇത് മാഞ്ചസ്റ്ററിനെ കുറിച്ചില്ല. റാങ്നിക്കിന് ഇതൊരു രക്ഷപ്പെടലോ, വിശ്വാസവഞ്ചനയോ, അപമാനമോ അല്ല. റാങ്നിക്ക് ഒരു വ്യാപാരിയാണ്," നൗമോവ് മാച്ച് ടിവിയോട് പറഞ്ഞു.

"അദ്ദേഹം ഫുട്ബോളിനെ കുറിച്ച് കാര്യമാക്കുന്നില്ല, കാരണം അദ്ദേഹം അദ്ദേഹത്തിന് ചുറ്റും ചെയ്യുന്നത് ബിസിനസ് മാത്രമാണ്. കൂടുതൽ രാജ്യങ്ങളിലൂടെയും, ലീഗുകളിലൂടെയും, ഫുട്ബോൾ ക്ലബുകളിലൂടെയും അദ്ദേഹം കടന്നു പോകുമ്പോൾ, അദ്ദേഹം കൂടുതൽ സമ്പാദിക്കും. അദ്ദേഹം ലോകോമോട്ടീവിനോട് തികച്ചും നിസ്സംഗനാണ്.
അദ്ദേഹം ഇങ്ങോട്ടേക്ക് വന്നത് ഫുട്ബോൾ വളർത്താനല്ല, പണം സമ്പാദിക്കാനാണ്.

"ഇപ്പോൾ അദ്ദേഹത്തിന് മറ്റെവിടെ നിന്നോ പണം വാഗ്ദാനം ചെയ്യപ്പെട്ടു, അതിനാൽ അദ്ദേഹവും കമ്പനിയും യുണൈറ്റഡിലേക്ക് പോകും. ആഫ്രിക്കയിൽ അദ്ദേഹത്തിന് ജോലി വാഗ്ദാനം ലഭിച്ചാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട്, പണം സമ്പാദിക്കാൻ അദ്ദേഹം അങ്ങോട്ടേക്ക് പോകും."

അതേ സമയം, മെയ് അവസാനം വരെയുള്ള കരാറിലാണ് റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. അതിന് ശേഷം ക്ലബിൽ രണ്ട് വർഷത്തെ കൺസൾട്ടൻസി ചുമതലയും അദ്ദേഹത്തിന് ഉണ്ടാവും.


facebooktwitterreddit