Football in Malayalam

"ഇപ്പോഴെല്ലാവരും ബാഡ്‌ജിൽ ഉമ്മ വെക്കുന്നു"- മെസി ക്ലബ് വിട്ടതിൽ ബാഴ്‌സ താരങ്ങൾക്കെതിരെ വിമർശനം

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ലയണൽ മെസി ക്ലബ് വിടേണ്ടി വന്നതിൽ ബാഴ്‌സ താരങ്ങളെ വിമർശിച്ച് ബാഴ്‌സലോണ ബാസ്‌ക്കറ്റ് ബോൾ ടീമിലെ മുൻ താരമായ യുവാൻ ഡി ലാ ക്രൂസ്. ലയണൽ മെസി ബാഴ്‌സലോണ വിടുന്നത് ഒഴിവാക്കാൻ വേണ്ട കാര്യങ്ങളൊന്നും ചെയ്യാതിരുന്ന താരങ്ങൾ ഇപ്പോൾ ബാഡ്‌ജിൽ ഉമ്മ വെച്ച് ക്ലബിനോടുള്ള സ്നേഹം കാണിക്കുന്നത് നിരർത്ഥകമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ടീമിലെ താരങ്ങൾ ശമ്പളം വെട്ടിക്കുറക്കാനും ട്രാൻസ്‌ഫർ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാനും തയ്യാറായിരുന്നു എങ്കിൽ ലയണൽ മെസി ബാഴ്‌സ വിടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണു ആരാധകരിൽ ഒരു വിഭാഗം കരുതുന്നത്. സമാനമായ അഭിപ്രായപ്രകടനമാണ് യുവാൻ ഡി ലാ ക്രൂസും നടത്തിയത്.

ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്‌സലോണ വിജയം നേടിയ, റയൽ സോസിഡാഡുമായി നടന്ന ലാ ലിഗ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം താരങ്ങൾ ബാഴ്‌സലോണ ക്രെസ്റ്റിൽ ഉമ്മ വെച്ച് ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിലാണ് ഡി ലാ ക്രൂസ് തന്റെ പ്രതിഷേധം അറിയിച്ചത്.

"ഇപ്പോഴെല്ലാവരും ബാഡ്‌ജിൽ ഉമ്മ വെക്കുന്നു. അവരുടെ പ്രതിഫലമോ? ഇപ്പോൾ എല്ലാവരും പ്രതിഫലം കുറക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നു." ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷമാണ് താരങ്ങൾ പ്രതിഫലം വെട്ടിക്കുറക്കാൻ തയ്യാറായതെന്ന വിമർശനത്തോടെ അദ്ദേഹം കുറിച്ചു.

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം പിക്വ പ്രതിഫലം കുറക്കുകയും അതിന്റെ ഭാഗമായി രണ്ടു താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുകയും ചെയ്‌തിരുന്നു. അതിനു ശേഷം ടീമിലെ ബാക്കി മൂന്നു നായകന്മാർ പ്രതിഫലം കുറക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

facebooktwitterreddit