Football in Malayalam

ഫുട്ബോളിൽ ഹെഡറുകൾ ഒഴിവാക്കണം, നിർദ്ദേശവുമായി മെഡിക്കൽ വിദഗ്ദൻ

Sreejith N
FOOTBALL-OLY-2020-2021-TOKYO-MEX-BRA
FOOTBALL-OLY-2020-2021-TOKYO-MEX-BRA / MARTIN BERNETTI/Getty Images
facebooktwitterreddit

ചിത്തഭ്രമം, മറവിരോഗം എന്നിവയും സ്പോർട്സും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പഠനം നടത്തുന്ന ഗ്ളാഗ്ലോ സർവകലാശാലയിലെ ഡോക്ടർ വില്ലി സ്റ്റേവാർട്ട് ഫുട്ബോളിൽ ഹെഡറുകൾ നിരോധിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചു. തുടർച്ചയായ ഹെഡറുകൾ തലച്ചോറിലെ നാഡികൾക്ക് തകരാറുണ്ടാക്കുകയും അതുവഴി മാരകരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

നേരത്തെ മറ്റുള്ള ജനങ്ങളെ അപേക്ഷിച്ച് ഫുട്ബോൾ താരങ്ങൾ ചിത്തഭ്രമം, തലച്ചോറിലെ നാഡീസംബന്ധമായ മറ്റസുഖങ്ങൾ തുടങ്ങിയവ മൂലം മരണപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ആധികാരികമായ പഠനത്തെ സംബന്ധിച്ച റിപ്പോർട്ട് ജെഎഎംഎ ന്യൂറോളജി പ്രസിദ്ധീകരിച്ചതിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

മുൻപ് നടത്തിയ പഠനങ്ങളിൽ ഫുട്ബോളും ചിത്തഭ്രമം അടക്കമുള്ള നാഡീരോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കാൻ തക്ക തെളിവുകൾ ലഭിച്ചില്ലെങ്കിലും പുതിയ പഠനത്തിൽ അത് വ്യക്തമാക്കുന്നുണ്ടെന്ന് ദി ഗാർഡിയനോട് ഡോക്ടർ വില്ലി സ്റ്റീവാർട്ട് പറഞ്ഞു. ഫുട്ബോൾ മാത്രമാണ് അതിനു കാരണമെന്ന് പറയാൻ കഴിയില്ലെങ്കിലും ഫുട്ബോളും അതുമായുമുള്ള ബന്ധം നിഷേധിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെഡറുകളും ഫുട്ബോളും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ കൂടുതൽ ഹെഡറുകൾ ചെയ്യുന്നവർക്ക് ദീർഘകാല കരിയർ കുറയുന്നുണ്ടെന്നും അപകടസാധ്യത കൂടുമെന്നും ഡോക്ടർ വില്ലി പറയുന്നു. ഫുട്ബോളിൽ ഹെഡറുകൾ അനിവാര്യമായ ഒന്നാണോ, അതല്ലാതെ ഗെയിം മാറ്റുന്നതിന് മറ്റുവഴികൾ വല്ലതുമുണ്ടോ എന്നെല്ലാം ചോദിച്ചാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിക്കുന്നത്.

പഠനത്തിനായി തിരഞ്ഞെടുത്ത 7676 ഫുട്ബോൾ താരങ്ങളിൽ അഞ്ചു ശതമാനത്തിനും തലച്ചോറിലെ നാഡീ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയപ്പോൾ മറ്റു ഗ്രൂപ്പുകളിൽ നിന്നുമുള്ള 23028 പേരിൽ 1.6 ശതമാനത്തിനു മാത്രമാണ് കുഴപ്പങ്ങളുള്ളത്. അതേസമയം ട്രൈനിങ്ങിൽ കടുത്ത ഹെഡറുകൾ ആഴ്‌ചയിൽ പത്തെണ്ണം മാത്രമേ ഒരു താരം ചെയ്യാവൂ എന്ന് ഇംഗ്ലീഷ് ഫുട്ബോളിൽ നിർദ്ദേശമുണ്ട്.


facebooktwitterreddit