ഹംഗറിക്കെതിരായ സമനില, ജർമൻ ടീം നിരവധി പിഴവുകൾ വരുത്തിയെന്ന് ഹാൻസി ഫ്ലിക്ക്


യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ഹംഗറിയോട് സമനില വഴങ്ങിയതിനു പിന്നാലെ ടീം നിരവധി പിഴവുകൾ വരുത്തിയ വിമർശനവുമായി പരിശീലകൻ ഹാൻസി ഫ്ലിക്ക്. ഇംഗ്ലണ്ടുമായി നടന്ന മത്സരത്തിനു ശേഷം ഏറ്റവും കടുപ്പമേറിയ കളിയായിരുന്നു ഇതെന്നു പറഞ്ഞ ഫ്ലിക്ക് ടീം വളർന്നു വരികയാണെന്നും അതിനു സമയമെടുക്കുമെന്നും അഭിപ്രായപ്പെട്ടു.
ഹംഗറിയും ഇംഗ്ലണ്ടും ഇന്നലെ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് സമനില വഴങ്ങിയത്. ഹംഗറിക്കായി സോൾട്ട് നാഗി ഗോൾ നേടിയപ്പോൾ ജോനാസ് ഹോഫ്മാനാണ് ജർമനിയുടെ ഗോൾ കണ്ടെത്തിയത്. ഇതോടെ ജർമനി അവസാനം കളിച്ച നാല് മത്സരങ്ങളിലും അവർ 1-1 എന്ന സ്കോറിന് സമനിലയിൽ പിരിയുകയാണ് ചെയ്തത്.
"ഇംഗ്ലണ്ടുമായുള്ള മത്സരത്തിനു ശേഷം ഏറ്റവും കടുപ്പമേറിയ കളിയായിരിക്കുമിതെന്ന് ഞാൻ പറഞ്ഞിരുന്നു. ഹംഗറി വളരെ ഒത്തിണക്കമുള്ള കൂട്ടമാണ്, ഞങ്ങളാണെങ്കിൽ മുന്നേറ്റത്തിൽ വേണ്ടത്ര മികച്ച പ്രകടനം നടത്തിയില്ല, ഞങ്ങൾ നിരവധി പിഴവുകൾ വരുത്തി."
"അതു പറയുന്നത് ഞങ്ങൾ വികസിച്ചു വരുന്ന പ്രക്രിയയിൽ ആണെന്നാണ്. ഞങ്ങൾ ഈ ഗെയിമിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. ഞങ്ങൾക്ക് അൽപ്പം ദൃഢനിശ്ചയത്തിന്റെ കുറവുണ്ടായി."
"ഞങ്ങൾ ഒരു ഒഴികഴിവുകളും പറയുകയല്ല, ഞങ്ങൾക്ക് മൂന്നു പോയിന്റുകളും വേണമായിരുന്നു. ഡ്രസിങ് റൂമിലെ എല്ലാവരും നിരാശരായി. ഞങ്ങൾക്കിനി രണ്ടു ദിവസങ്ങളുണ്ട് ഇതിനെ മറികടക്കാൻ. ഏറ്റവും നല്ല ഫിറ്റ്നസുള്ള താരങ്ങളെയാണ് ഇറ്റലിക്കെതിരെ ഞങ്ങൾ ഇറങ്ങുക." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ 33 ശതമാനം ബോൾ പൊസിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ജർമനിക്കെതിരെ മികച്ച ആക്രമണം നടത്താൻ ഹംഗറിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഗ്രൂപ്പ് എയിൽ ഇറ്റലി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഹംഗറിയാണ് രണ്ടാം സ്ഥാനത്ത്. ജർമനി മൂന്നാമത് നിൽകുമ്പോൾ ഇംഗ്ലണ്ടാണ് അവസാനസ്ഥാനത്ത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.