Top Stories

ഇറ്റലിക്കെതിരെ വിജയം നേടാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി ജർമനി പരിശീലകൻ ഫ്ലിക്ക്

Sreejith N
Flick Says Germany Lacks Intensity Against Italy
Flick Says Germany Lacks Intensity Against Italy / Anadolu Agency/GettyImages
facebooktwitterreddit

യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ഇറ്റലിക്കെതിരെ ജർമനിക്ക് വിജയം നേടാൻ കഴിയാതിരുന്നത് തീവ്രതയും കൃത്യതയും ടീമിന് ഇല്ലാതിരുന്നതു കൊണ്ടാണെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിൽ ജർമനിക്കായിരുന്നു കൂടുതൽ ആധിപത്യമെങ്കിലും രണ്ടാം പകുതിയിൽ കൂടുതൽ മെച്ചപ്പെട്ട ഇറ്റലിയാണ് പെല്ലെഗ്രിനിയിലൂടെ മുന്നിലെത്തിയത്. അതിനു ശേഷം കിമ്മിച്ച് ജർമനിയെ ഒപ്പമെത്തിച്ചു. ഇതോടെ ജർമൻ ദേശീയ ടീമിനൊപ്പമുള്ള ആദ്യത്തെ പത്തു മത്സരങ്ങളിലും ഫ്ലിക്ക് തോൽവി അറിഞ്ഞിട്ടില്ല.

"ഞങ്ങൾ മത്സരം നല്ല രീതിയിൽ തുടങ്ങിയെങ്കിലും 15, 20 മിനുട്ടുകൾക്കു ശേഷം വഴി നഷ്‌ടമായി. ഇറ്റലി മികച്ച പ്രകടനം നടത്തുകയും ഞങ്ങൾ കളി മെനഞ്ഞു വരുന്നതിൽ നിരവധി പിഴവുകൾ വരുത്തുകയും ചെയ്‌തു. ഞങ്ങൾക്ക് തീവ്രതയും പ്രതിരോധത്തിലെ ദൃഢതയും നഷ്‌ടമായി."

"ഈ മേഖലകളിൽ ഞങ്ങൾ മെച്ചപ്പെട്ടാൽ ചൊവ്വാഴ്‌ച നടക്കുന്ന മത്സരത്തിൽ ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിയും. പരിശീലനത്തിൽ ചെയ്‌ത കാര്യങ്ങളൊന്നും ഞങ്ങൾ നടപ്പിൽ വരുത്തിയില്ല, അത് ആദ്യമായല്ല സംഭവിക്കുന്നതും. ഇറ്റലി ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഒത്തിണക്കവും ആവേശവും കാണിച്ചു, എങ്കിലും പെട്ടന്ന് തന്നെ ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞത് നല്ല കാര്യമാണ്." ഫ്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വർഷം നടക്കുന്ന ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും അവർക്ക് ലോകഫുട്ബോളിന്റെ ഉയരങ്ങളിൽ തന്നെ സ്ഥാനമുണ്ടെന്നും ഫ്ലിക്ക് പറഞ്ഞു.ഫുട്ബോൾ ശ്വസിക്കുന്ന രാജ്യമായ ഇറ്റലി മാൻസിനിക്ക് കീഴിൽ യൂറോയിൽ നടത്തിയ പ്രകടനത്തെ പ്രശംസിച്ച ഫ്ലിക്ക് അവർ തിരിച്ചു വരുമെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit