Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ള അഞ്ചു ക്ലബുകൾ

Sreejith N
Five Possible Destinations For Cristiano Ronaldo
Five Possible Destinations For Cristiano Ronaldo / Eurasia Sport Images/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പ്രധാന ചർച്ചാവിഷയം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം ടീമിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി സീസൺ പൂർത്തിയാക്കിയെങ്കിലും ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറാം സ്ഥാനം കൊണ്ട് തൃപ്‌തരാവേണ്ടി വന്നു. ഇതോടെ അടുത്ത സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് താരം.

ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം തനിക്കായി മികച്ച ഓഫറുകൾ വന്നാൽ ക്ലബ് വിടാൻ അനുവദിക്കാൻ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടെ താരം ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയരുന്നുണ്ട്. മുപ്പത്തിയേഴു വയസായെങ്കിലും ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോക്കായി നിരവധി ക്ലബുകൾ ശ്രമം നടത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരം ചേക്കേറാൻ സാധ്യതയുള്ള അഞ്ചു ക്ലബുകൾ ഇവയാണ്:

5. ഇന്റർ മിയാമി

David Beckham
Ronaldo Inter Miami / Alex Pantling/GettyImages

ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി അമേരിക്കൻ ലീഗിൽ എത്തിയതോടെ നിരവധി താരങ്ങളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെങ്കിൽ അവർ താരത്തിനായി ശ്രമം നടത്തുമെന്നതിൽ സംശയമില്ല. എന്നാൽ യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള റൊണാൾഡോ തന്റെ മുൻ സഹതാരമായ ഗോൺസാലോ ഹിഗ്വയ്ൻ, ബ്ലൈസ് മാറ്റിയൂഡി എന്നിവർ കളിക്കുന്ന ക്ലബ്ബിനെ തിരഞ്ഞെടുക്കും എന്നുറപ്പില്ല.

4. സ്പോർട്ടിങ് സിപി

Cristiano Ronaldo
Ronaldo Sporting SP / Soccrates Images/GettyImages

റൊണാൾഡോയെ മുൻ ക്ലബായ സ്പോർട്ടിങ് സിപിയാണ് താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുമെന്നുറപ്പുള്ള മറ്റൊരു ക്ലബ്. പോർച്ചുഗീസ് ക്ലബിന്റെ നേതൃത്വത്തിലുള്ളവർ റൊണാൾഡോയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി. സ്പോർട്ടിങ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുണ്ട് എന്നതിനാൽ റൊണാൾഡോ പരിഗണിക്കാൻ സാധ്യതയുണ്ടെങ്കിലും താരത്തിന്റെ വേതനവ്യവസ്ഥകൾ അവർക്ക് താങ്ങാൻ കഴിഞ്ഞേക്കില്ല.

3. പിഎസ്‌ജി

Cristiano Ronaldo
Ronaldo PSG / Jean Catuffe/GettyImages

വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ യാതൊരു മടിയുമില്ലാത്ത പിഎസ്‌ജി മെസിക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചാൽ അത് ഫുട്ബോൾ ലോകത്തിൽ തന്നെ വമ്പൻ കോളിളക്കം സൃഷ്‌ടിക്കുന്ന സംഭവമായിരിക്കും. പിഎസ്‌ജി ഓഫർ മുന്നോട്ടു വെച്ചാൽ റൊണാൾഡോ അത് സ്വീകരിക്കും എന്നുറപ്പാണെങ്കിലും നിലവിൽ താരത്തിനായി ഫ്രഞ്ച് ക്ലബ് യാതൊരു നീക്കവും നടത്തിയിട്ടില്ല.

2. ബയേൺ മ്യൂണിക്ക്

Julian Nagelsmann
Ronaldo Bayern Munich / Stuart Franklin/GettyImages

സമ്മർ ജാലകത്തിൽ റൊണാൾഡോയുമായി ബന്ധപ്പെട്ട് ആദ്യം അഭ്യൂഹങ്ങൾ ഉയർന്ന ക്ലബ് ബയേൺ മ്യൂണിക്ക് ആയിരുന്നു. ബയേൺ നേതൃത്വം അത് നിഷേധിച്ചെങ്കിലും റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സയിലേക്ക് ചേക്കേറാൻ സാധ്യതയുള്ളതിനാൽ ബയേൺ മ്യൂണിക്കിന് മികച്ചൊരു സ്‌ട്രൈക്കറെ ആവശ്യമായി വരാനിടയുണ്ട്. അതിനായി അവർ റൊണാൾഡോയെ പരിഗണിച്ചേക്കാം.

1. ചെൽസി

Thomas Tuchel
Ronaldo Chelsea / Robin Jones/GettyImages

നിലവിൽ റൊണാൾഡോയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ക്ലബ് ചെൽസിയാണ്. ലുക്കാക്കു ഇന്റർ മിലാനിലേക്ക് ചേക്കേറിയതോടെ ചെൽസി ഒരു മികച്ച സ്‌ട്രൈക്കറെ തേടുകയാണ്. മാർക്കറ്റിൽ മികച്ച സ്‌ട്രൈക്കർമാർ കുറവാണ് എന്നതിനാൽ തന്നെ റൊണാൾഡോയിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ചെൽസിയുടെ പുതിയ നേതൃത്വം ഒരു മാർക്വീ സൈനിങായി റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit