Football in Malayalam

ഈ സീസണിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ അഞ്ചു താരങ്ങൾ

Sreejith N
Hertha BSC v FC Bayern München - Bundesliga
Hertha BSC v FC Bayern München - Bundesliga / Maja Hitij/GettyImages
facebooktwitterreddit

2021/22 സീസൺ അതിന്റെ രണ്ടാം പകുതിയിൽ എത്തിയിരിക്കെ മികച്ച പ്രകടനം നടത്തി കിരീടം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് യൂറോപ്പിലെ പ്രധാന ക്ലബുകൾ. എപ്പോഴത്തെയും പോലെ ചില താരങ്ങൾ ഗോൾവേട്ട കൊണ്ട് തങ്ങൾ കളിക്കുന്ന ക്ലബുകളെ മുന്നിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ഈ സീസണിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടി നിൽക്കുന്ന അഞ്ചു താരങ്ങളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ മെസിയും റൊണാൾഡോയും ഈ പട്ടികയിൽ ഇല്ലെന്നതാണ് ഏറ്റവും വലിയ കൗതുകം.

1. റോബർട്ട് ലെവൻഡോസ്‌കി - 21 മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ

Robert Lewandowski
FC Bayern Munich v FC Sevilla: UEFA Super Cup 2020 / Pool/GettyImages

കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്ന വിശേഷണം സ്വന്തമായുള്ള റോബർട്ട് ലെവൻഡോസ്‌കി ഈ സീസണിലും തന്റെ മികച്ച ഫോം നിലനിർത്തി മുന്നോട്ടു പോവുകയാണ്. ഇരുപത്തിയൊന്ന് ലീഗ് മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ നേടിയിട്ടുള്ള പോളണ്ട് താരത്തിന്റെ മികവിൽ തന്നെയാണ് ബയേൺ ഇത്തവണയും ജർമൻ ലീഗിലും ചാമ്പ്യൻസ് ലീഗിലും കിരീടസാധ്യതയുള്ള ടീമായി നിലനിൽക്കുന്നത്.

2. പാട്രിക്ക് ഷിക്ക് - 18 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ

Patrik Schick
Bayer 04 Leverkusen v TSG Hoffenheim - Bundesliga / Frederic Scheidemann/GettyImages

ഇക്കഴിഞ്ഞ യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനു വേണ്ടി നടത്തിയ പ്രകടനം കൊണ്ട് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ ഷിക്ക് ബുണ്ടസ്‌ലീഗ ക്ലബായ ബയേർ ലെവർകൂസനു വേണ്ടിയാണ് തന്റെ ഗോൾവേട്ട തുടരുന്നത്. യൂറോ കപ്പിൽ ഏറ്റവും മികച്ച ഗോളെന്ന നേട്ടത്തിന് ഉടമയായിരുന്ന ഇരുപത്തിയാറു വയസുള്ള താരത്തിന്റെ ഗോൾവേട്ട കൊണ്ടാണ് ബയേർ ലെവർകൂസൻ നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.

3. സിറോ ഇമ്മൊബൈൽ - ഇരുപതു മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ

Ciro Immobile
ACF Fiorentina v SS Lazio - Serie A / Gabriele Maltinti/GettyImages

കരിയറിൽ മൂന്നു സീരി എ ഗോൾഡൻ ബൂട്ടുകൾ നേടിയിട്ടുള്ള താരാമാകാണെങ്കിലും താരത്തിന് അർഹിച്ച മൂല്യം ഫുട്ബോൾ ലോകത്തു നിന്നും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. നിലവിൽ യൂറോപ്പിലുള്ള സ്‌ട്രൈക്കർമാരിൽ ഏറ്റവുമധികം അണ്ടർറേറ്റഡ് ആയിട്ടുള്ള സിറോ ഇമ്മൊബൈൽ നിരവധി സീസണുകളായി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തിന്റെ ആവർത്തനമാണ് ഇരുപതു മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകൾ നേടി ഇത്തവണയും തുടരുന്നത്.

4. ദുസൻ വ്ലാഹോവിച്ച് - ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ

Dusan Vlahovic
Dusan Vlahovic of Juventus Fc looks on during the Serie A... / Marco Canoniero/GettyImages

ഈ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിലെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറിൽ യുവന്റസ് സ്വന്തമാക്കിയ ദുസൻ വ്ലാഹോവിച്ച് അരങ്ങേറ്റമത്സത്തിൽ തന്നെ ഗോൾ കണ്ടെത്തി ആരാധകർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. ഫിയോറെന്റീനയിൽ കളിച്ചിരുന്ന താരത്തെ യുവന്റസ് സ്വന്തമാക്കിയതിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ തന്നെ ടീമിനെ ടോപ് ഫോറിൽ എത്തിക്കാൻ സഹായിച്ച താരത്തിൽ ഇറ്റാലിയൻ ക്ലബിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും ഉണർന്നിട്ടുണ്ട്.

5. കരിം ബെൻസിമ - 21 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ

Karim Benzema
Real Madrid CF v Elche CF - La Liga Santander / Quality Sport Images/GettyImages

റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം റയൽ മാഡ്രിഡ് മുന്നേറ്റനിരയുടെ ഏറ്റവും പ്രധാനതാരമായി മാറിയ കരിം ബെൻസിമ ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള താരമാണ്. ഈ സീസണിൽ 17 ഗോളുകൾ ലീഗിൽ കണ്ടെത്തി ടോപ് സ്കോററായി നിൽക്കുന്ന താരത്തിലാണ് റയൽ മാഡ്രിഡിന്റെ ലീഗ് കിരീടപ്രതീക്ഷകൾ എല്ലാം. നിലവിൽ പരിക്കേറ്റു വിശ്രമത്തിലാണ് താരം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit