Football in Malayalam

സമകാലിക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ അഞ്ചു താരങ്ങൾ

Sreejith N
FBL-EUR-C1-PSG-BASAKSEHIR
FBL-EUR-C1-PSG-BASAKSEHIR / FRANCK FIFE/Getty Images
facebooktwitterreddit

യൂറോപ്യൻ ക്ലബുകൾക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട്. ക്ലബിലും ചിലപ്പോൾ ലീഗിലും അവർ സൂപ്പർതാരങ്ങളായിരിക്കുമെങ്കിലും ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയിലേക്ക് പലരും എത്തുന്നുണ്ടാവില്ല. നിലവിൽ ലോകഫുട്ബോളിൽ ഏറ്റവും മൂല്യമേറിയ അഞ്ചു താരങ്ങളെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. പ്രമുഖ ഫുട്ബോൾ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റ് നൽകുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ താരങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

1. കെയ്‌ലിൻ എംബാപ്പെ (പിഎസ്‌ജി) - 180 മില്യൺ യൂറോ

Kylian Mbappe
France v Ukraine - FIFA World Cup 2022 Qatar Qualifier / Aurelien Meunier/Getty Images

പത്തൊൻപതാം വയസിൽ തന്നെ ലോകഫുട്ബോളിലെ ശ്രദ്ധാകേന്ദ്രമായി മാറിത്തുടങ്ങിയ താരം ഇപ്പോഴും തന്റെ മികച്ച ഫോം തുടരുന്നുണ്ട്. കഴിഞ്ഞ ലോകകിരീടം ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ഈ സീസൺ കൂടിയേ ഫ്രഞ്ച് ക്ലബിനൊപ്പം ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒരു വർഷം മാത്രം കരാറുള്ള താരത്തിന് ഈ ട്രാൻസ്‌ഫർ ഫീസ് നൽകാൻ ഒരു ക്ലബും തയ്യാറാകില്ല.

2. നെയ്‌മർ (പിഎസ്‌ജി) - 128 മില്യൺ യൂറോ

Neymar Jr
Stade Malherbe de Caen v Paris Saint-Germain - French Cup / Catherine Steenkeste/Getty Images

നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ ഏറ്റവുമധികം സ്‌കില്ലുകളുള്ള താരങ്ങളിൽ മുന്നിൽ നിൽക്കുന്ന നെയ്മർക്ക് പക്ഷെ കരിയറിൽ തിരിച്ചടി നൽകുന്നത് പരിക്കുകളും മോശം പെരുമാറ്റവുമാണ്. നാലാമത്തെ സീസണാണ് പിഎസ്ജിയിൽ പൂർത്തിയാക്കുന്നതെങ്കിലും ഇതുവരെ 114 മത്സരങ്ങൾ മാത്രം കളിച്ച താരം അതിൽ 87 ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും പ്രധാന ലക്ഷ്യമായ യൂറോപ്യൻ കിരീടം പിഎസ്‌ജിക്കൊപ്പം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

3. ഹാരി കേൻ (ടോട്ടനം ഹോട്സ്പർ) - 120 മില്യൺ യൂറോ

Harry Kane
England v Poland - FIFA World Cup 2022 Qatar Qualifier / Sebastian Frej/MB Media/Getty Images

ടോട്ടനം ഹോട്സ്‌പർ വിടാത്തതു കൊണ്ട് ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്ലബിനും രാജ്യത്തിനായി ഗോളടിച്ചു കൂട്ടുന്നതിൽ യാതൊരു പിശുക്കും ഇംഗ്ലണ്ട് താരത്തിനില്ല. ഈ സീസണിൽ ഇതിനകം തന്നെ ഇരുപത്തിയൊൻപത് ഗോളുകൾ നേടിയിട്ടുള്ള താരത്തിന് ടോട്ടനത്തിനൊപ്പം കിരീടപ്രതീക്ഷ ഇല്ലെങ്കിലും സമ്മറിൽ നടക്കുന്ന യൂറോ കപ്പ് നേടാനുള്ള അവസരമുണ്ട്.

4. എർലിങ് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്) - 110 മില്യൺ യൂറോ

Erling Haaland
Borussia Dortmund v Eintracht Frankfurt - Bundesliga / Lars Baron/Getty Images

വെറും രണ്ടു വർഷം കൊണ്ട് യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളെന്ന പേരു നേടിയെടുത്ത താരത്തിന് വേണ്ടിയാണ് അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വമ്പൻ ക്ലബുകളെല്ലാം പോരാടുന്നത്. കഴിഞ്ഞ ജനുവരിയിൽ ബൊറൂസിയ ഡോർട്മുണ്ടിലെത്തിയ താരം ഇതുവരെ അമ്പതു മത്സരങ്ങളിൽ നിന്നും നാല്പത്തിയൊൻപതു തവണ വല കുലുക്കിയിട്ടുണ്ട്. അടുത്ത സീസണിൽ ഹാലൻഡ്‌ ഏതു ക്ലബിൽ കളിക്കുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

5. മൊഹമ്മദ് സലാ (ലിവർപൂൾ) - 110 മില്യൺ യൂറോ

Mohamed Salah
Arsenal v Liverpool - Premier League / Visionhaus/Getty Images

ഒറ്റ സീസണിലെ അത്ഭുതം എന്ന് വിളിച്ചവരുടെ വായടപ്പിച്ചാണ് ലിവർപൂളിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമായി ഈജിപ്ഷ്യൻ താരം മാറിയത്. ഈ സീസണിൽ ലിവർപൂളിന്റെ പ്രകടനം മോശമാണെങ്കിലും ഇരുപത്തിയെട്ട് തവണ റെഡ്‌സിന് വേണ്ടി വലകുലുക്കാൻ സലാക്ക് കഴിഞ്ഞു. അടുത്ത സീസണിൽ താരം സ്പെയിനിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.


facebooktwitterreddit