Football in Malayalam

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവുമധികം മൂല്യമുള്ള അഞ്ച് ഫ്രീ ഏജന്റ് താരങ്ങൾ

Gokul Manthara
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

അങ്ങനെ മറ്റൊരു സമ്മർ ട്രാൻസ്ഫർ ജാലകം കൂടിയെത്തിയിരിക്കുന്നു. വരാനിരിക്കുന്ന സീസണ് മുൻപ് തങ്ങളുടെ കരുത്ത് വർധിപ്പിക്കാൻ ടീമുകളെ സഹായിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകങ്ങളിൽ പല വമ്പൻ നീക്കങ്ങളും നമ്മൾ കാണാറുണ്ട്. ടീമിനെ മികച്ചതാക്കാൻ ഇത്തരം ട്രാൻസ്ഫർ ജാലകങ്ങളിൽ ടീമുകൾ മത്സരിച്ച് പണം വാരിയെറിയുന്നത് ഇപ്പോൾ പതിവു കാഴ്ചയാണ്.

പല താരങ്ങളും തങ്ങളുടെ ടീമുകളുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റാവുന്നതും ഇത്തരം ട്രാൻസ്ഫർ ജാലകങ്ങളിലാണ്‌. ഫ്രീ ഏജന്റാവുന്ന ഒരു താരത്തെ ട്രാൻസ്ഫർ ഫീ മുടക്കാതെ സ്വന്തമാക്കാൻ ടീമുകൾക്ക് കഴിയുമെന്നതിനാൽ അത്തരം താരങ്ങൾക്കുള്ള ഡിമാൻഡ് ട്രാൻസ്ഫർ ജാലകങ്ങളിൽ വളരെ കൂടുതലാണ്‌. അത്തരത്തിൽ നിലവിൽ ഫ്രീ ഏജന്റായി നിൽക്കുന്നവരിൽ ഏറ്റവുമധികം മൂല്യമുള്ള താരങ്ങൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം,

1. ലയണൽ മെസി - 80 മില്ല്യൺ യൂറോ

Lionel Messi
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images

കഴിഞ്ഞ മാസം മുപ്പതാം തീയതി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചതോടെയാണ് അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസി ഫ്രീ ഏജന്റായത്. ഫ്രീ ഏജന്റായ മെസിയെ എന്ത് വില‌കൊടുത്തും സ്വന്തമാക്കാൻ പി എസ് ജി, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾ രംഗത്തുണ്ടെന്ന‌ സൂചനകൾ ശക്തമാണ്. എന്നാൽ താരം കറ്റാലൻ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള സാധ്യതകളാണ് ഉയർന്നു നിൽക്കുന്നത്.

2. ജിയാൻല്യൂജി ഡോണരുമ്മ - 60 മില്ല്യൺ യൂറോ

Gianluigi Donnarumma
Bologna FC v AC Milan - Serie A / Chris Brunskill Ltd/Getty Images

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ ഗോൾകീപ്പർമാരിലൊരാളാണ് ഇറ്റലിയുടെ ജിയാൻല്യൂജി ഡോണരുമ്മ. 22 വയസിനിടയിൽ 250 ലേറെ മത്സരങ്ങൾ എസി മിലാൻ ജേഴ്സിയിൽ കളിച്ച ഡോണരുമ്മ, ഈ മാസം ഒന്നാം തീയതി മുതൽ ഫ്രീ ഏജന്റാണ്. അതിനിടെ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമ്മനുമായി അദ്ദേഹം കരാറിലെത്തിയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

3. റാഫേൽ സാന്റോസ് ബോറെ - 17 മില്ല്യൺ യൂറോ

Rafael Santos Borre
River Plate v Colon - Superliga 2019/20 / Marcelo Endelli/Getty Images

കൊളംബിയൻ സ്ട്രൈക്കറായ റാഫേൽ സാന്റോസ് ബോറെ മുൻപ് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ നാല് സീസണുകളിൽ അർജന്റൈൻ ക്ലബ്ബായ റിവർപ്ലേറ്റിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. സീനിയർ കരിയറിൽ ഇതു വരെ 212 മത്സരങ്ങളിൽ ബൂട്ടു കെട്ടിയ ഈ ഇരുപത്തിയഞ്ചുകാരൻ 74 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.

4. എൽസെഡ് ഹൈസാജ് - 13 മില്ല്യൺ യൂറോ

Elseid Hysaj
Elseid Hysaj of Ssc Napoli in action during the Serie A... / Marco Canoniero/Getty Images

അൽബേനിയൻ താരമായ ഹൈസാജ്, 2015 മുതൽ 2021 വരെയുള്ള 6 വർഷക്കാലം ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുടെ താരമായിരുന്നു‌. ഈ മാസം മുതൽ ഫ്രീ ഏജന്റായ ഈ റൈറ്റ് ബാക്ക് താരത്തെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏതെ‌ങ്കിലും വമ്പൻ ടീമുകൾ റാഞ്ചാനുള്ള സാധ്യത വളരെ കൂടുതലാണ്.

5. നിക്കോള മാക്സിമോവിച്ച് - 10 മില്ല്യൺ യൂറോ

Nikola Maksimovic
Juventus v Napoli - Serie A / Jonathan Moscrop/Getty Images

സെർബിയൻ താരമായ നിക്കോള മാക്സിമോവിച്ച് കഴിഞ്ഞ അഞ്ച് സീസണുകളിൽ ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുടെ താരമായിരുന്നു. സെർബിയൻ ദേശീയ ‌ടീമിന്റെ പ്രധാന താരമാണെങ്കിലും, നാപ്പോളിയിൽ ഈ പ്രാധാന്യം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. സെന്റർ ബാക്കായും, ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ മികവുള്ള ഈ ഇരുപത്തിയൊൻപതുകാരന് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മികച്ച കരാർ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit