Football in Malayalam

ലോകത്തിലെ ഏറ്റവും മൂല്യമേറിയ അഞ്ച് സെൻട്രൽ മിഡ്‌ഫീൽഡേഴ്‌സ്, റയൽ മാഡ്രിഡ് താരം ഒന്നാമത്

Sreejith N
Real Madrid v Atletico Madrid - La Liga Santander
Real Madrid v Atletico Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഫുട്ബോളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് സെൻട്രൽ മിഡ്‌ഫീൽഡേഴ്‌സ് വഹിക്കുന്നത്. ടീമിന്റെ കേളീശൈലിയിൽ വളരെ നിർണായകമായ പൊസിഷനിൽ കളിക്കുന്ന മധ്യനിര താരങ്ങളാണ് പ്രതിരോധത്തെയും ആക്രമണത്തെയും കോർത്തിണക്കുന്ന കണ്ണികളായി മത്സരത്തിന്റെ വേഗതയെ തന്നെ പലപ്പോഴും സ്വാധീനിക്കുക. ടീമിനെ ഒറ്റക്ക് ചുമലിലേറ്റാൻ കഴിയുന്ന നിരവധി മധ്യനിര താരങ്ങളെ ഫുട്ബാൾ ആരാധകർക്ക് പരിചിതവുമായിരിക്കും. പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം നിലവിൽ ലോകഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ അഞ്ചു മധ്യനിര താരങ്ങളെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

5. പോൾ പോഗ്ബ (മാഞ്ചസ്റ്റർ യുണൈറ്റഡ്) - 65 മില്യൺ യൂറോ

Manchester United v Southampton - Premier League
Manchester United v Southampton - Premier League / Laurence Griffiths/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം തന്റെ കഴിവിനൊത്ത പ്രകടനം സ്ഥിരമായി കാഴ്ച വെക്കാൻ ഫ്രഞ്ച് താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. എങ്കിലും താരത്തിന്റെ പ്രതിഭയിൽ ആർക്കും സംശയമില്ലാത്തതു കൊണ്ടാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സെൻട്രൽ മിഡ്‌ഫീൽഡർമാരുടെ പട്ടികയിൽ ഇപ്പോഴും പോഗ്ബയുള്ളത്. ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

4. ഫ്രങ്കി ഡി ജോംഗ് (ബാഴ്‌സലോണ) - 65 മില്യൺ യൂറോ

FC Barcelona v Deportivo Alavés - La Liga Santander
FC Barcelona v Deportivo Alavés - La Liga Santander / Eric Alonso/Getty Images

നിലവിലെ ട്രാൻസ്‌ഫർ മൂല്യത്തേക്കാൾ കൂടുതൽ തുക നൽകിയാണ് ബാഴ്‌സലോണ അയാക്‌സിൽ നിന്നും താരത്തെ ടീമിലെത്തിച്ചത്. എന്നാൽ ബാഴ്‌സലോണയിൽ മികച്ച പ്രകടനം നടത്താൻ താരം പരാജയപ്പെട്ടതിനെ തുടർന്നാണ് ഡി ജോങിന്റെ മൂല്യത്തിൽ നേരിയ ഇടിവുണ്ട്. എന്നാൽ തുടക്കത്തിലെ പതർച്ചക്കു ശേഷം ഇപ്പോൾ റൊണാൾഡ്‌ കൂമാൻറെ ടീമിൽ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന താരം ഇതേ ഫോം തുടരുകയാണെങ്കിൽ ഏറ്റവും മൂല്യമേറിയ സെൻട്രൽ മിഡ്‌ഫീൽഡറായി അടുത്തു തന്നെ മാറുമെന്നുറപ്പാണ്.

3. ലിയോൺ ഗൊരെട്സ്ക (ബയേൺ മ്യൂണിക്ക്) - 70 മില്യൺ യൂറോ

FC Bayern Muenchen v Sport-Club Freiburg - Bundesliga
FC Bayern Muenchen v Sport-Club Freiburg - Bundesliga / Alexander Hassenstein/Getty Images

2018ൽ ബാഴ്‌സലോണയുടെ വാഗ്‌ദാനം നിഷേധിച്ച് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി മാറിയ ഗോരേട്സ്‌ക ഒരു വർഷത്തിനിടെ ആറു കിരീടങ്ങൾ ഒറ്റയടിക്ക് സ്വന്തമാക്കിയ ജർമൻ ക്ലബിലെ നിർണായക സാന്നിധ്യമാണ്. ബയേണിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായാണ് ഗോരെട്സ്‌ക ഉയർന്നു വന്നിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

2. സെർജി മിലിങ്കോവിച്ച്-സാവിച്ച് (ലാസിയോ) - 70 മില്യൺ യൂറോ

SS Lazio v US Sassuolo - Serie A
SS Lazio v US Sassuolo - Serie A / Marco Rosi - SS Lazio/Getty Images

ലോകത്തിലെ ഏറ്റവും പൂർണതയുള്ള മിഡ്‌ഫീൽഡർമാരിൽ ഒരാളെന്ന ഖ്യാതി നേടിയ താരത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ പലർക്കും താൽപര്യമുണ്ടെങ്കിലും ഇത്രയും ഉയർന്ന ട്രാൻസ്‌ഫർ ഫീസ് തന്നെയാണ് ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്. ആക്രമണനിരയെ സഹായിക്കുന്നതിനൊപ്പം പ്രതിരോധത്തിലും മികവ് പുലർത്തുന്ന ഇരുപത്തിയഞ്ചുകാരനായ താരം ഏതെങ്കിലും വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറിയാൽ ഇതിനേക്കാൾ പ്രാധാന്യം നേടും.

1. ഫെഡറികോ വാൽവെർദെ (റയൽ മാഡ്രിഡ്) - 70 മില്യൺ യൂറോ

Real Madrid v Athletic Club - Supercopa de Espana Semi Final
Real Madrid v Athletic Club - Supercopa de Espana Semi Final / Fran Santiago/Getty Images

സിദാൻ പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷം റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിലേക്ക് കടന്നു വന്ന വാൽവെർദെ വളരെ പെട്ടന്നാണ് ഒരു മികച്ച മധ്യനിര താരമായി വളർന്നു വന്നത്. വർക്ക് റേറ്റിലും പാസിംഗ് സ്‌കില്ലിലുമെല്ലാം വളരെയധികം മെച്ചപ്പെട്ട താരത്തിന് ഇരുപത്തിരണ്ടു വയസു മാത്രമേയുള്ളു എന്നതിനാൽ ഇനിയും വളരെക്കാലം ലോസ് ബ്ലാങ്കോസിനൊപ്പം തുടരാൻ വാൽവെർദെക്കാവും.

facebooktwitterreddit