Football in Malayalam

ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ പതിനെട്ടു വയസുകാരായ അഞ്ചു താരങ്ങൾ

Sreejith N
FBL-ESP-LIGA-BARCELONA-REAL MADRID
FBL-ESP-LIGA-BARCELONA-REAL MADRID / LLUIS GENE/Getty Images
facebooktwitterreddit

യൂറോ കപ്പ് പൂർത്തിയായപ്പോൾ ഫുട്ബോൾ ലോകത്ത് ഉച്ചത്തിൽ മുഴങ്ങിക്കേട്ട പേരുകളിൽ ഒന്നായിരുന്നു പെഡ്രിയുടേത്. പുതിയൊരു നിരയുമായെത്തിയ സ്പെയിനെ സെമി ഫൈനൽ വരെയെത്തിച്ച കുതിപ്പിൽ നിർണായക സാന്നിധ്യമായിരുന്നു പതിനെട്ടുകാരനായ ബാഴ്‌സലോണ താരം. യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ പെഡ്രിക്ക് ടൂർണമെന്റ് കഴിഞ്ഞതോടെ ട്രാൻസ്‌ഫർ മൂല്യത്തിലും വലിയ കുതിപ്പാണുണ്ടായത്. പ്രമുഖ ഫുട്ബോൾ അനുബന്ധ വെബ്‌സൈറ്റായ ട്രാൻസ്ഫർമാർക്കറ്റിന്റെ കണക്കുകൾ പ്രകാരം പെഡ്രിയുൾപ്പെടെ ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ പതിനെട്ടുകാരായ താരങ്ങളെ അറിയാം.

1. പെഡ്രി (ബാഴ്‌സലോണ, സ്പെയിൻ) - 80 മില്യൺ യൂറോ

Pedro 'Pedri' Gonzalez
Levante UD v FC Barcelona - La Liga Santander / Alex Caparros/Getty Images

ലാസ് പാൽമാസിൽ നിന്നും വെറും അഞ്ചു മില്യൺ യൂറോ മുടക്കി ബാഴ്‌സ സ്വന്തമാക്കിയ പെഡ്രി കഴിഞ്ഞ സീസണിലാണ് ടീമിന്റെ ഭാഗമാകുന്നത്. വളരെപ്പെട്ടെന്നു തന്നെ ബാഴ്‌സലോണ ടീമിലെ സ്ഥിരസാന്നിധ്യമായി മാറാൻ കഴിഞ്ഞ താരത്തിന്റെ പ്രകടനത്തെ മെസി, ഇനിയേസ്റ്റ തുടങ്ങി നിരവധി ഇതിഹാസ താരങ്ങളാണ് പ്രശംസിച്ചത്. അതിനു ശേഷം ബാഴ്‌സക്കൊപ്പവും സ്പെയിനിനൊപ്പവും മികച്ച പ്രകടനം നടത്തിയ താരം ഇപ്പോൾ സ്പെയിൻ ടീമിനൊപ്പം ഒളിമ്പിക്‌സ് സ്വർണം നേടാനുള്ള തയ്യാറെടുപ്പിലാണ്.

2. അൻസു ഫാറ്റി (ബാഴ്‌സലോണ, സ്പെയിൻ) - 60 മില്യൺ യൂറോ

Anssumane Fati
അൻസു ഫാറ്റി / Quality Sport Images/Getty Images

കഴിഞ്ഞ സീസണിൻ്റെ തുടക്കത്തിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത അൻസു ഫാറ്റി യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ്. കഴിഞ്ഞ വർഷം നവംബറിലേറ്റ പരിക്കിന് ശേഷം കളത്തിന് പുറത്താണെങ്കിലും ഏറ്റവും മൂല്യമേറിയ യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് ഫാറ്റി. പരിക്കിൽ നിന്ന് മുക്തനായാൽ അടുത്ത സീസണിൽ ബാഴ്സ നിരയിലെ നിർണായക സാന്നിധ്യമാവാൻ ഫാറ്റിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3. ജൂഡ് ബെല്ലിങ്ങ്ഹാം (ബൊറൂസിയ ഡോർട്മുണ്ട്, ഇംഗ്ലണ്ട്) - 55 മില്യൺ യൂറോ

Jude Bellingham
Ukraine v England - UEFA Euro 2020: Quarter-final / Lars Baron/Getty Images

പ്രതിഭാധനരായ യുവതാരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് മിനുക്കിയെടുക്കുന്ന ചരിത്രമുള്ള ബൊറൂസിയ ഡോർട്മുണ്ട് ബർമിംഗ്ഹാം യുണൈറ്റഡിൽ നിന്നാണ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനത്തെ തുടർന്ന് താരത്തിന് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ അവസരം ലഭിച്ചിരുന്നു. ചെൽസിയടക്കമുള്ള ക്ലബുകൾ സമ്മറിൽ താരത്തിനായി രംഗത്തുണ്ടെങ്കിലും കരാർ പുതുക്കി താരത്തെ നിലനിർത്തിയിരിക്കയാണ് ബൊറൂസിയ ഡോർട്മുണ്ട്.

4. എഡ്വാർഡോ കമവിങ (റെന്നെസ്, ഫ്രാൻസ്) - 55 മില്യൺ യൂറോ

Eduardo Camavinga
Stade Rennais v FC Sevilla: Group E - UEFA Champions League / Quality Sport Images/Getty Images

ഫ്രഞ്ച് ഫുട്ബോളിലെ പുതിയ സെൻസേഷനായ കമവിങ്ങയെ കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിൽ എത്തിക്കണമെന്ന് സിദാന് വളരെയധികം താൽപര്യമുണ്ടായിരുന്നെങ്കിലും റെന്നെസ് ആവശ്യപ്പെട്ട വലിയ തുക അതിനു തടസം സൃഷ്‌ടിക്കുകയായിരുന്നു. പ്രതിഭയുള്ള താരാമാണെങ്കിലും യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ നിന്നും തഴയപ്പെട്ടതിൽ നിരാശനായ കമവിങ റെന്നെസ് വിടാനുള്ള തയ്യാറെടുപ്പിലാണ്. വരാനിരിക്കുന്ന സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ ഒഴിവാക്കിയില്ലെങ്കിൽ അതു റെന്നെസിനും തിരിച്ചടിയാകും.

5. ഫ്‌ളോറിയൻ വിറ്റ്സ് (ബയേർ ലെവർകൂസൻ, ജർമനി) - 45 മില്യൺ യൂറോ

Florian Wirtz
Holland v Germany -EURO U21 / Soccrates Images/Getty Images

ജർമൻ ഫുട്ബോളിൽ കഴിഞ്ഞ സീസണിലെ ചർച്ചാവിഷയമായിരുന്ന വിറ്റ്സ്, കൊളോണിനു വേണ്ടി കളിക്കുമ്പോൾ മുപ്പതു വർഷത്തിനിടയിൽ ക്ലബിലുണ്ടായ ഏറ്റവും മികച്ച മധ്യനിരതാരമെന്ന വിശേഷണമാണ് സ്വന്തമാക്കിയത്. ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിച്ച മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന നേട്ടം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ വിറ്റ്സ് അഞ്ചു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കുകയുണ്ടായി. ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്മുണ്ട്, ആർബി ലീപ്‌സിഗ്, ലിവർപൂൾ എന്നീ ക്ലബുകൾക്കെല്ലാം താരത്തിൽ താൽപര്യമുണ്ട്.


facebooktwitterreddit