World News

ഫൈനലിസിമ 2022: ഇറ്റലിയെ തകർത്ത് കിരീടം സ്വന്തമാക്കി അർജന്റീന

Ali Shibil Roshan
Angel Di Maria scored a goal as Argentina outclassed Italy in the Finalissima
Angel Di Maria scored a goal as Argentina outclassed Italy in the Finalissima / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ഫൈനലിസിമ പോരാട്ടത്തിൽ നിലവിലെ യൂറോ ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടം ചൂടി അർജന്റീന. യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ വൻകരകളുടെ ജേതാക്കൾ തമ്മിലുള്ള പോരാട്ടത്തിൽ ഇറ്റലിയെ അർജന്റീന നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് വെംബ്ലിയിൽ കണ്ടത്. ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.

മത്സരത്തിന്റെ 28ആം മിനുറ്റിലായിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ പിറന്നത്. ലോ സെൽസോയിൽ നിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റൻ ലയണൽ മെസ്സി, മികച്ചൊരു മുന്നേറ്റം നടത്തിയതിന് ശേഷം നൽകിയ പാസിൽ നിന്ന് മാർട്ടിനസാണ് അർജന്റീനക്ക് വേണ്ടി ഇറ്റലി വലകുലുക്കിയത്.

ആദ്യ പകുതിയുടെ പരിക്ക് സമയത്ത് അർജന്റീന തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. മാർട്ടിനസ് നൽകിയ മികച്ചൊരു ത്രൂ ബോൾ മുതലെടുത്ത ഡി മരിയ, പന്ത് പോസ്റ്റിലേക്ക് ചെത്തിയിടുകയായിരുന്നു. ഇതോടെ സ്കോർ: അർജന്റീന 2:0 ഇറ്റലി.

ആദ്യ പകുതിയിലേക്കാൾ മികച്ച പ്രകടനമാണ് രണ്ടാം പകുതിയിൽ അർജന്റീന പുറത്തെടുത്തത്. പന്ത് കൈവശമില്ലാത്തപ്പോൾ മികച്ച ഘടനയോട് നിന്ന് ഇറ്റലിയെ ശ്വാസംമുട്ടിച്ച അർജന്റീന, പന്ത് കൈക്കലാക്കിയപ്പോൾ ആക്രമണ ഫുട്ബോൾ കൊണ്ട് കളം നിറയുകയും, മനം കവരുകയും ചെയ്‌തു. രണ്ടാം പകുതിയിൽ ഡി മരിയയുടെയും മെസ്സിയുടെയും നിരവധി ഷോട്ടുകളാണ് ജിയാൻല്യൂജി ഡോണറുമ്മ തടുത്തത്.

മത്സരത്തിന്റെ പരിക്ക് സമയത്തിന്റെ നാലാം മിനുറ്റിൽ (90+4) ഡിബാലയുടെ അർജന്റീനയുടെ വിജയത്തിന്റെ മാറ്റ് കൂട്ടി മൂന്നാം ഗോളും നേടി. മെസ്സിയുടെ മുന്നേറ്റം ഇറ്റലി പ്രതിരോധം തടുത്തപ്പോൾ, പന്ത് ലഭിച്ച ഡിബാലയുടെ ഷോട്ട് ഡോണറുമ്മക്ക് ഒരു അവസരവും നൽകാതെ ഗോൾവലയിലെത്തുകയായിരുന്നു.

മത്സരത്തിലുടനീളം ഇറ്റലിയെ അപ്രസക്തരാക്കുകയും, സുന്ദര ആക്രമണഫുട്ബോൾ കാഴ്ചവെക്കുകയും ചെയ്‌ത അർജന്റീന അർഹിക്കുന്ന വിജയവും കിരീടവുമാണ് സ്വന്തമാക്കിയത്.


facebooktwitterreddit