2022 ഫിഫ ലോകകപ്പിലെ മരണഗ്രൂപ്പേത്?


എല്ലാ ഫിഫ ലോകകപ്പ് ഫൈനൽ നറുക്കെടുപ്പ് കഴിഞ്ഞാലും ഒരു മരണഗ്രൂപ്പുണ്ടാവുക സ്വാഭാവികമാണ്. നാല് കരുത്തുറ്റ ടീമുകൾ അണിനിരക്കുന്ന, അല്ലെങ്കിൽ ഗ്രൂപ്പിലെ ഒരാൾക്കും വ്യക്തമായ ആധിപത്യം ഉണ്ടെന്നു കരുതാൻ കഴിയാത്ത ഗ്രൂപ്പുകളെയാണ് മരണ ഗ്രൂപ്പുകളായി വിലയിരുത്തുക.
2022 ലോകകപ്പിൽ അർജന്റീന, ഇംഗ്ലണ്ട്, സ്വീഡൻ, നൈജീരിയ എന്നീ കരുത്തുറ്റ ടീമുകൾ ഒരുമിച്ചു വന്നിട്ടുണ്ട്. എന്നാൽ നിലവിലെ നറുക്കെടുപ്പിൽ റാങ്കിങ് അനുസരിച്ചാണ് പോട്ട് തീരുമാനിക്കുന്നത് എന്നതിനാൽ ഫിഫ റാങ്കിങ്ങിൽ ഒരേ നിലവാരത്തിലുള്ള ടീമുകൾ ഒരു ഗ്രൂപ്പിൽ വരില്ല. എങ്കിലും കൃത്യമായ ആധിപത്യം ഒരു ടീമിനില്ലാത്ത മരണ ഗ്രൂപ്പ് ഇതവണയുമുണ്ട്.
2022 ഫിഫ ലോകകപ്പ് ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ
ഖത്തർ
ഇക്വഡോർ
സെനഗൽ
നെതർലൻഡ്സ്
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
ഇറാൻ
യുഎസ്എ
സ്കോട്ട്ലൻഡ്/ വെയിൽസ്/ യുക്രൈൻ
ഗ്രൂപ്പ് സി
അർജന്റീന
സൗദി അറേബ്യ
മെക്സിക്കൊ
പോളണ്ട്
ഗ്രൂപ്പ് ഡി
ഫ്രാൻസ്
യുഎഇ/ ഓസ്ട്രേലിയ/ പെറു
ഡെൻമാർക്ക്
ടുണീഷ്യ
ഗ്രൂപ്പ് ഇ
സ്പെയിൻ
കോസ്റ്ററിക്ക/ന്യൂസിലാൻഡ്
ജർമനി
ജപ്പാൻ
ഗ്രൂപ്പ് എഫ്
ബെൽജിയം
കാനഡ
മൊറോക്കോ
ക്രൊയേഷ്യ
ഗ്രൂപ്പ് ജി
ബ്രസീൽ
സെർബിയ
സ്വിറ്റ്സർലൻഡ്
കാമറൂൺ
ഗ്രൂപ്പ് എച്ച്
പോർച്ചുഗൽ
ഘാന
യുറുഗ്വായ്
കൊറിയ റിപ്പബ്ലിക്ക്
ഈ ലോകകപ്പിലെ ഏറ്റവും സങ്കീർണമായത് ഗ്രൂപ്പ് ഇ ആയിരിക്കും. രണ്ടു മുൻ ലോകകപ്പ് ജേതാക്കളും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നും അതിൽ അണിനിരക്കുന്നു. സ്പെയിൻ, ജർമനി, ജപ്പാൻ എന്നിവർക്കു പുറമെ കോസ്റ്റാറിക്ക- ന്യൂസിലാൻഡ് മത്സരത്തിലെ വിജയിയാണ് അവർക്കൊപ്പമുണ്ടാവുക. 2014 ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറ്റലി, യുറുഗ്വായ് എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ നിന്നും മുന്നേറിയ ചരിത്രം കോസ്റ്റാറിക്കക്ക് ഉള്ളപ്പോൾ കഴിഞ്ഞ ലോകകപ്പിലെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും തോൽവിയറിയാത്ത ടീമാണ് ന്യൂസിലാൻഡ്.
അതേസമയം കഴിഞ്ഞ ലോകകപ്പിന്റെ ക്ഷീണം മാറ്റാനാണ് സ്പെയിനും ജർമനിയും ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ വിജയം മാത്രം നേടി പ്രീ ക്വാർട്ടറിൽ എത്തിയ സ്പെയിൻ റഷ്യയോട് തോൽവി നേരിടുകയായിരുന്നു. എന്നാൽ ഇത്തവണ കൂടുതൽ കരുത്തോടെയെത്തുന്ന ഇവർക്കൊപ്പം 2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ബെൽജിയത്തെ വിറപ്പിച്ച് കീഴടങ്ങിയ ജപ്പാൻ ചേരുമ്പോൾ പ്രീ ക്വാർട്ടർ ഇവർക്കു ദുഷ്കരമാകും.
ലോകകപ്പിലെ മറ്റൊരു ബുദ്ധിമുട്ടേറിയ ഗ്രൂപ്പായി കണക്കാക്കാൻ കഴിയുക പോർച്ചുഗൽ, ഘാന, യുറുഗ്വായ്, സൗത്ത് കൊറിയ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എച്ചാണ്. പ്ലേ ഓഫ് കളിച്ച് ലോകകപ്പ് യോഗ്യത നേടിയ പോർച്ചുഗൽ കരുത്തുറ്റ ടീമാണെങ്കിലും അവരെ വെല്ലുവിളിക്കാനുള്ള വീര്യം മറ്റുള്ളവർക്കുമുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യം പതറിയെങ്കിലും പിന്നീട് കൂടുതൽ വീര്യത്തോടെ കളിച്ച് മുന്നോട്ടു വന്ന യുറുഗ്വായ്ക്കൊപ്പം ആഫ്രിക്കൻ കരുത്തരായ ഘാനയും ഏഷ്യയിലെ മികച്ച ടീമായ സൗത്ത് കൊറിയയും ചേരുമ്പോൾ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.