Football in Malayalam

ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന മാർച്ച് 23 മുതൽ

Sreejith N
FIFA World Cup 2022 Ticket Sales From March 23
FIFA World Cup 2022 Ticket Sales From March 23 / GABRIEL BOUYS/GettyImages
facebooktwitterreddit

2022 നവംബറിൽ ഖത്തറിൽ വെച്ച് ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന മാർച്ച് 23ന് ആരംഭിക്കും. മാർച്ച് 23ന് ഇന്ത്യൻ സമയം മൂന്നരക്ക് ആരംഭിക്കുന്ന രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന മാർച്ച് 29നു വൈകുന്നേരം 3.30നാണ് അവസാനിക്കുക.

ഫെബ്രുവരി 8നാണു ആദ്യഘട്ട ടിക്കറ്റ് വിൽപ്പന നടന്നത്. അതിൽ അപേക്ഷ നൽകിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കാണ് ടിക്കറ്റുകൾ നൽകിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന രീതിയാണുണ്ടാവുക. ടിക്കറ്റ് ബുക്ക് ചെയ്‌ത ഉടനെ തന്നെ അതിനു സ്ഥിരീകരണം ലഭിക്കും.

ഖത്തർ ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർ ടിക്കറ്റ് വിൽപ്പന തുടങ്ങുന്ന സമയത്തു തന്നെ അത് ബുക്ക് ചെയ്യാൻ ശ്രമിക്കുകയാവും നല്ലത്. നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമാവും വിൽപ്പനക്ക് എന്നതിനാൽ അതു പെട്ടന്നു വിറ്റഴിയാൻ സാധ്യതയുണ്ട്. അതിനാൽ വിൽപ്പനയുടെ തുടക്കത്തിൽ തന്നെ ബുക്ക് ചെയ്യുകയാണ് ഫലപ്രദം.

മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പ് മാമാങ്കത്തിന് ആവേശത്തോടെയാണ് ഏവരും കാത്തിരിക്കുന്നത്. വമ്പൻ ഒരുക്കങ്ങളുമായി ഖത്തർ വരവേൽക്കുന്ന ലോകകപ്പ് ഇത്തവണ പതിവിൽ നിന്നും വ്യത്യസ്‌തമായി നവംബർ ഡിസംബർ മാസങ്ങളിലാണ് നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit