ഫിഫ 'ദി ബെസ്റ്റ്' അവാർഡ്‌സ് 2021: തീയതി, ഇന്ത്യൻ സമയം, ടെലികാസ്റ്റ്, നാമനിർദ്ദേശങ്ങൾ എന്നിവ അറിയാം

FC Bayern Muenchen Players And Staff Watch FIFA The BEST Awards
FC Bayern Muenchen Players And Staff Watch FIFA The BEST Awards / Pool/GettyImages
facebooktwitterreddit

ബാലൺ ഡി ഓർ ലയണൽ മെസി സ്വന്തമാക്കിയതിനു ശേഷം ലോകഫുട്ബോളിലെ മറ്റൊരു വമ്പൻ പുരസ്‌കാരമായ ഫിഫ 'ദി ബെസ്റ്റ്' അവാർഡ് അടുത്തു തന്നെ പ്രഖ്യാപിക്കാൻ പോവുകയാണ്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന അവാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം.

ഫിഫ 'ദി ബെസ്റ്റ്' അവാർഡ് ദാനച്ചടങ്ങ് നടക്കുന്ന തീയതി:

ജനുവരി 17, 2022നാണു അവാർഡ് ദാനച്ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.30നു ചടങ്ങുകൾ ആരംഭിക്കും.

ഫിഫ 'ദി ബെസ്റ്റ്' അവാർഡ് ദാനച്ചടങ്ങ് ടെലികാസ്റ്റ്:

ഫിഫ അവരുടെ യൂട്യൂബ് ചാനൽ, ഫേസ്‌ബുക്ക് പേജ്, ട്വിറ്റർ ഹാൻഡിൽ എന്നിവ വഴി അവാർഡ് ദാനച്ചടങ്ങ് സംപ്രേഷണം ചെയ്യും. യൂട്യൂബ് ചാനലിൽ റിമൈൻഡർ തയ്യാറാക്കി വെച്ചാൽ ചടങ്ങാരംഭിക്കുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കും.

അവാർഡിനുള്ള വോട്ടിങ് എങ്ങിനെ:

ആരാധകർക്ക് അവർ തിരഞ്ഞെടുക്കുന്ന താരങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയും. ഫിഫ ഒഫിഷ്യൽ വെബ്‌സൈറ്റിൽ ഡിസംബർ 11 വരെയായിരുന്നു വോട്ടിങ് ഉണ്ടായിരുന്നത്.

ഫിഫ 'ദി ബെസ്റ്റ്' പുരുഷവിഭാഗം നോമിനീസ്:

റോബർട്ട് ലെവൻഡോസ്‌കി (ബയേൺ മ്യൂണിക്ക്/പോളണ്ട്)

മൊഹമ്മദ് സലാ (ലിവർപൂൾ/ഈജിപ്‌ത്‌)

ലയണൽ മെസി (ബാഴ്‌സലോണ, പിഎസ്‌ജി/അർജന്റീന)

ഫിഫ 'ദി ബെസ്റ്റ്' വനിതാവിഭാഗം നോമിനീസ്:

ജെന്നിഫർ ഹെർമോസൊ (ബാഴ്‌സലോണ/സ്പെയിൻ)

സാം കെർ (ചെൽസി/ഓസ്‌ട്രേലിയ)

അലെക്‌സിയ പുട്ടയാസ് (ബാഴ്‌സലോണ/സ്പെയിൻ)

ഫിഫ 'ദി ബെസ്റ്റ്' പുരുഷവിഭാഗം പരിശീലകരുടെ നോമിനീസ്:

റോബർട്ടോ മാൻസിനി (ഇറ്റലി)

പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി)

തോമസ് ടുഷെൽ (ചെൽസി)

ഫിഫ 'ദി ബെസ്റ്റ്' വനിതാവിഭാഗം പരിശീലകരുടെ നോമിനീസ്:

ലൂയിസ് കോർട്ടെസ് (ബാഴ്‌സലോണ)

എമ്മ ഹയെസ് (ചെൽസി)

സറീന വീഗ്മാൻ (നെതർലാൻഡ്‌സ്/ഇംഗ്ലണ്ട് ദേശീയ ടീമുകൾ)

ഫിഫ 'ദി ബെസ്റ്റ്' പുരുഷവിഭാഗം ഗോൾകീപ്പർ നോമിനീസ്:

ജിയാൻലൂയിജി ഡോണറുമ്മ (എസി മിലാൻ, പിഎസ്‌ജി/ ഇറ്റലി)

എഡ്‌വേഡ്‌ മെൻഡി (ചെൽസി/സെനഗൽ)

മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്/ജർമനി)

ഫിഫ 'ദി ബെസ്റ്റ്' വനിതാവിഭാഗം ഗോൾകീപ്പർ നോമിനീസ്:

ആൻ കാട്രിൻ ബർഗർ (ചെൽസി/ജർമനി)

ക്രിസ്ത്യൻ എൻഡ്‌ലെർ (പിഎസ്‌ജി, ലിയോൺ/ചിലി)

സ്റ്റെഫാനി ലിൻ മേരീ ലാബെ (റോസ്ഗാർഡ്, പിഎസ്‌ജി/കാനഡ)

ഫിഫ പുഷ്‌കാസ് അവാർഡ് നോമിനീസ്:

എറിക് ലമേല (ടോട്ടനം vs ആഴ്‌സണൽ)

പാട്രിക്ക് ഷിക്ക് (ചെക്ക് റിപ്പബ്ലിക്ക് vs സ്കോട്ട്ലാൻഡ്)

മെഹ്ദി തറെമി (പോർട്ടോ vs ചെൽസി)

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.