അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരത്തെക്കുറിച്ച് പ്രസ്താവനയുമായി ഫിഫ


ബ്രസീലും അർജന്റീനയും തമ്മിൽ നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യത മത്സരത്തെക്കുറിച്ച് പ്രസ്താവനയുമായി ഫിഫ. രണ്ടു ടീമുകളും ലോകകപ്പ് യോഗ്യത നേടിയ സ്ഥിതിക്ക് മത്സരം നടത്തേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും അതു നടത്തണമെന്ന് ഫിഫ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറിൽ ബ്രസീലിൽ വെച്ച് ആരംഭിച്ച രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടം അഞ്ചു മിനുട്ടിനകം നിർത്തി വെക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ കളിക്കുന്ന അർജന്റീനയുടെ അഞ്ചു താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ തുടർന്നാണ് അധികാരികളെത്തി മത്സരം നിർത്തി വെപ്പിച്ചത്.
FIFA release statement on Argentina vs. Brazil, match to be played. https://t.co/yElAxsPSIq
— Roy Nemer (@RoyNemer) May 9, 2022
താരങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് ഫിഫ പിന്നീട് അന്വേഷണം നടത്തുകയും നാല് അർജന്റീന താരങ്ങൾക്ക് ശിക്ഷാ നടപടിയായി രണ്ടു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മത്സരം വീണ്ടും നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ അറിയിപ്പൊന്നും പിന്നീട് നൽകിയിരുന്നില്ല.
തിങ്കളാഴ്ച്ച പുറത്തുവിട്ട പ്രസ്താവന പ്രകാരം മത്സരം വീണ്ടും നടത്തുന്ന കാര്യവും, കൂടാതെ രണ്ട് അസോസിയേഷനുകൾക്കും നൽകിയ പിഴയുടെ കാര്യവും ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്. പിഴ നൽകേണ്ട തുക കുറച്ചിട്ടുണ്ടെങ്കിലും അർജന്റീന ഇതിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
അതേസമയം മത്സരം ഏതു തീയതിയിലാണ് നടത്തുകയെന്നും എവിടെ വെച്ചാണ് നടത്തുകയെന്നും തീരുമാനം ആയിട്ടില്ല. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വെച്ചാണ് മത്സരം നടക്കാൻ കൂടുതൽ സാധ്യതയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.