ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അവാർഡിനായി പോരാടുന്നത് മെസ്സിയും, സലായും, ലെവൻഡോസ്‌കിയും

2021ലെ ഫിഫയുടെ മികച്ച പുരുഷ, വനിതാ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ബാലൺ ഡി അവാര്‍ഡ് നേടിയ പി.എസ്.ജിയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയും ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കിന്റെയും പോളണ്ടിന്റെയും താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
2020-21 പ്രീമിയര്‍ ലീഗ് സീസണില്‍ ലിവര്‍പൂളിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സലാഹിനെ പരിഗണിക്കാന്‍ കാരണം. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന സലാഹ് ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ദേശീയ ടീമിനൊപ്പം കാമറൂണിലാണ് ഇപ്പോഴുള്ളത്. 2020-21 സീസണില്‍ 48 ഗോളുകള്‍ സ്വന്തമാക്കിയ, 2021 ബാലൺ ഡി ഓർ വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ലെവന്‍ഡോസ്‌കിയെയും പട്ടികയിലേക്ക് പരിഗണിച്ചിട്ടുണ്ട്. നിലവിലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാര ജേതാവ് കൂടിയാണ് ലെവൻഡോസ്‌കി.
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീനയെ കോപാ അമേരിക്ക കിരീടം നേടുന്നതിന് സഹായിച്ചതിനാണ് മെസ്സിയും പട്ടികയിലുണ്ട്. കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത, ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച സാമാന്യം മികച്ച പ്രകടനമായിരുന്നു 2020-21 സീസണിൽ കാഴ്ചവെച്ചത്.
വനിതാ വിഭാഗത്തിന്റെ പട്ടികയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്‍സിയുടെ ആസ്‌ത്രേലിയന്‍ താരം സാം കെറാണ് പട്ടികയിലെ പ്രധാനി. 2021ല്‍ ചെല്‍സി സൂപ്പര്‍ ലീഗ് കിരീടം നേടാനും ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്താനും പ്രധാന പങ്കുവഹിച്ച താരമാണ് കെര്‍.
ബാഴ്‌സലോണയുടെയും സ്പാനിഷ് ടീമിന്റെയും താരങ്ങളായ ജെന്നിഫര്‍ ഹെര്‍മോസോ, അലക്‌സിയ പുട്ടേലാസ് എന്നിവരും വനിതകളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അടുത്തിടെ വനിതകളുടെ ബാലൺ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമാണ് പുട്ടേലാസ്. ജനുവരി 17ന് ഫിഫയുടെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജയകളെ പ്രഖ്യാപിച്ച് പുരസ്‌കാരം സമ്മാനിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.