2022 ലോകകപ്പിലേക്കുള്ള ടീം സ്ക്വാഡിലെ അംഗങ്ങളുടെ എണ്ണം 26 ആക്കി ഉയർത്തി ഫിഫ


നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള സ്ക്വാഡിൽ ടീമുകൾക്ക് 26 കളിക്കാരെ ഉൾപ്പെടുത്താനാകുമെന്ന് ഫിഫ സ്ഥിരീകരിച്ചു.
കൂടുതൽ റൊട്ടേഷൻ അനുവദിക്കുന്നതിനും കളിക്കാരുടെ പരിക്കുകൾ പരിമിതപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്ക്വാഡുകളുടെ വലുപ്പം വർദ്ധിപ്പിക്കാനുള്ള തീരുമാനം ഫിഫ കൈക്കൊണ്ടത്.
FIFA have confirmed that the participating nations will be allowed to take 26 players to the tournament! 🤯
— 90min (@90min_Football) June 23, 2022
തൽഫലമായി അന്താരാഷ്ട്ര ടീമുകളുടെ മാനേജർമാർക്ക് ഇപ്പോൾ ടൂർണമെന്റിനായി പരമാവധി 26 കളിക്കാരെ വിളിക്കാം.
ടൂർണമെന്റിന് മുന്നോടിയായി ഫിഫയ്ക്ക് സമർപ്പിക്കുന്ന പ്രൊവിഷണൽ സ്ക്വാഡായ റിലീസ് ലിസ്റ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. ലിസ്റ്റിലെ പരമാവധി എണ്ണം 35 കളിക്കാരിൽ നിന്ന് 55 ആയി ഉയർത്തി.
26 അംഗ സ്ക്വാഡിൽ ഉൾപ്പെടുന്ന ഏതൊരു കളിക്കാരനും നവംബർ 13നുള്ളിൽ അവരുടെ അവസാന ക്ലബ് മത്സരവും കളിച്ചിരിക്കണം. എല്ലാ പ്രധാന യൂറോപ്യൻ ലീഗുകളും ആ തീയതിയിൽ ആരംഭിക്കുന്ന ഒരു ശീതകാല ഇടവേള ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.